---
title: "പ്രകൃതി വിരുദ്ധത ചെയ്ത് ചിരഞ്ജീവിയാകാന്‍ ഞാനില്ല: രാധിക ആപ്‌തേ"
english_title: "The actress reveals about her early film career."
publisher: "moviemax.in"
canonical_url: "https://moviemax.in/news/48311/the-actress-reveals-about-her-early-film-career"
published_at: "2022-06-11T10:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4245217887_RADHIKA.jpg"
keywords: []
---

# പ്രകൃതി വിരുദ്ധത ചെയ്ത് ചിരഞ്ജീവിയാകാന്‍ ഞാനില്ല: രാധിക ആപ്‌തേ

> **Lead Summary:** ബോളിവുഡിലെ പ്രതിഭാധനയായ അഭിനേത്രിയാണ് രാധികാ ആപ്‌തേ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ശരീരം സിനിമയ്ക്കുവേണ്ടി ആകര്‍ഷകത്വമുള്ളതാക്കി മാറ്റാന്‍ സര്‍ജ്ജറി ചെയ്യാന്‍ അക്കാലത്ത് പലരും തന്റെയടുത്ത് വന്ന് ഉപദേശം നല്‍കിയിരുന്നതായി തുറന്നു പറയുകയാണ് താരം.

## Article Content

ബോളിവുഡിലെ പ്രതിഭാധനയായ അഭിനേത്രിയാണ് രാധികാ ആപ്‌തേ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ശരീരം സിനിമയ്ക്കുവേണ്ടി ആകര്‍ഷകത്വമുള്ളതാക്കി മാറ്റാന്‍ സര്‍ജ്ജറി ചെയ്യാന്‍ അക്കാലത്ത് പലരും തന്റെയടുത്ത് വന്ന് ഉപദേശം നല്‍കിയിരുന്നതായി തുറന്നു പറയുകയാണ് താരം.

‘മുമ്പ് എനിക്ക് ആ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ ആളായതിനാല്‍ എന്റെ ശരീരത്തിലും മുഖത്തും ധാരാളം മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം എന്റെ മൂക്കിന്റെ ഷേപ്പ് മാറ്റാനാണ് പറഞ്ഞത്. പിന്നീട് എന്റെ മാറിടം വലുതാക്കണമെന്നായിരുന്നു ആവശ്യം.

ഞാന്‍ അതൊന്നും ചെയ്തില്ല. പിന്നെയെപ്പോഴോ എന്റെ കാലുകള്‍ക്കും അരക്കെട്ടിനുമായിരുന്നു പ്രശ്നം. സര്‍ജ്ജറി ചെയ്ത് അതില്‍ വല്ലതും വെച്ചുകെട്ടാനൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ എന്റെ ശരീരഭാഗങ്ങള്‍ പലതിലും മാറ്റം വരുത്തണമെന്ന് പലരും പറഞ്ഞിട്ടുണ്ട്.

അരക്കെട്ടില്‍ ശസ്ത്രക്രിയ നടത്തിയ എന്റെയൊരു അടുത്ത സുഹൃത്ത് അതില്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചിരുന്നു. നിനക്കും അതെല്ലാം ചെയ്തുകൂടെ എന്നായിരുന്നു അവരുടെ മുനവെച്ചുള്ള ചോദ്യം.

ഞാന്‍ വാര്‍ദ്ധക്യത്തെ വെറുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെയൊക്കെ ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണെന്നും കൂടാതെ ചിരഞ്ജീവിയാകാന്‍ താത്പര്യമില്ലെന്നുമായിരുന്നു എന്റെ മറുപടി. ടൊവീനോ തോമസും മംമ്ത മോഹന്‍ദാസും ഒന്നിച്ചെത്തിയ ഫോറന്‍സികിന്റെ ഹിന്ദി റീമേക്കിലാണ് ഇപ്പോള്‍ രാധിക ആപ്തേ അഭിനയിക്കുന്നത്. വിക്രാന്ത് മാസി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

നെറ്റ്ഫ്‌ലിക്സിനായി നിര്‍മ്മിക്കുന്ന വാസന്‍ ബാലയുടെ ‘മോണിക്ക, ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിലാണ് രാധിക അടുത്തതായി അഭിനയിക്കുന്നത്. രാജ്കുമാര്‍ റാവു, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/48311/the-actress-reveals-about-her-early-film-career)