പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ താരം ശ്രദ്ധനേടി.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്.
അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്."കഴിഞ്ഞദിവസം നൈല ഉഷ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകരുടെ ഹൃദയം കവരുന്നത്.
ചുവപ്പു നിറത്തിലുള്ള വസ്ത്രത്തിൽ അതി സുന്ദരിയായ താരത്തെ ചിത്രത്തിൽ കാണാം. “ദീപാവലി ആഘോഷിക്കാൻ സാധിച്ചില്ലെന്നു വച്ച് ഒരു കുഴപ്പവും ഇല്ല… നിങ്ങൾക്ക് ഇപ്പോഴും ജീവിതമുണ്ട്, എക്കാലത്തെയും വലിയ ആഘോഷം”, എന്നാണ് ചിത്രത്തിനൊപ്പം നൈല കുറിച്ചത്.
Nyla Usha is the favorite actress of the Malayalees through the movie 'Kunjananthante Kada' starring Mammootty