---
title: "മഞ്ജു ഒരു പാവം ആണ്; ദിലീപിന്റെ വാക്കുകള്‍ വൈറല്‍ "
english_title: "Manju is a pauper; Dileep's words go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4803/manju-is-a-pauper-dileeps-words-go-viral"
published_at: "2021-10-12T17:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61657f76bd860_manju.jpg"
keywords: []
---

# മഞ്ജു ഒരു പാവം ആണ്; ദിലീപിന്റെ വാക്കുകള്‍ വൈറല്‍ 

> **Lead Summary:** ഒരുകാലത്ത് മലയാളസിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത താരങ്ങളായിരുന്നു മഞ്ജുവാര്യറും ദിലീപും. ഈ താരങ്ങള്‍ ജോഡിയായി നിരവധി സിനിമകളില്‍ എത്തിയിരുന്നു. പിന്നീട് ജീവിതത്തിലും ഇവര്‍ ഒന്നിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതത്തിന് ആയുസ്സ് കുറവായിരുന്നു, അതിനാല്‍ തന്നെ 2015 ല്‍ ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തി സ്വതന്ത്രമായി ജീവിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മഞ്ജുവിനെക്കുറിച്ച് ദിലീപ് പറഞ്ഞ ചില വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ഒരുകാലത്ത് മലയാളസിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത താരങ്ങളായിരുന്നു മഞ്ജുവാര്യറും ദിലീപും. ഈ താരങ്ങള്‍ ജോഡിയായി നിരവധി സിനിമകളില്‍ എത്തിയിരുന്നു. പിന്നീട് ജീവിതത്തിലും ഇവര്‍ ഒന്നിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതത്തിന് ആയുസ്സ് കുറവായിരുന്നു, അതിനാല്‍ തന്നെ 2015 ല്‍ ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തി സ്വതന്ത്രമായി ജീവിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മഞ്ജുവിനെക്കുറിച്ച് ദിലീപ് പറഞ്ഞ ചില വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇതേ കുറിച്ച് പറഞ്ഞത്. അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു ദിലീപിന്റെ മറുപടി. വിവാഹശേഷം കുറേക്കാലം മഞ്ജു സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു , അത് മഞ്ജുവിന്റെ തീരുമാനമായിരുന്നോ അതോ ദിലീപിന്റെ ആണോ ., ആണെങ്കില്‍ അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി ഇങ്ങനെ.. ഞാന്‍ തീരുമാനിക്കണം എനിക്ക് എന്ത് വേണം വേണ്ട എന്ന് തീരുമാനിക്കാന്‍. അത് മറ്റുള്ളവര്‍ നിര്‍ബന്ധിപ്പിച്ച് തീരുമാനിക്കേണ്ട ഒന്നല്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത് തന്നെ മഞ്ജുവിന് രണ്ടു സിനിമകള്‍ ഉണ്ടായിരുന്നു , അതെല്ലാം കഴിഞ്ഞപ്പോഴേക്കും പുതുമോടിയില്‍ 10 15 ദിവസത്തോളം ഞങ്ങള്‍ പരസ്പരം കാണാതെ നിന്നു.

മഞ്ജു അഭിനയം നിര്‍ത്തുന്നു എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല മഞ്ജു ആരോടും പറഞ്ഞിട്ടില്ല എന്നായിരുന്നു ദിലീപിനെ മറുപടി. ഞാന്‍ മഞ്ജുവിനെ എവിടെയും തടഞ്ഞു വെച്ചിട്ടില്ല മഞ്ജു ഒന്നുമാത്രമേ പറയാറുണ്ടായിരുന്നുള്ളൂ ഞങ്ങള്‍ക്കിടയില്‍ എല്ലാം ഓപ്പണ്‍ ആയിരിക്കണം എന്നത് ദിലീപ് പറഞ്ഞു. മഞ്ജുവിന് ദിലീപിനോട് അസൂയ ഉണ്ടോ എന്ന ചോദ്യത്തിന് മഞ്ജു ഒരു പാവം ആണ് എന്നോട് അസൂയപ്പെട്ടിട്ട് എന്ത് കാര്യം എന്നാണ് ദിലീപ് പറയുന്നത്.

അതേസമയം ഏറെ നാളുകള്‍ക്കുശേഷം അഭിനയലോകത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. തന്റെ രണ്ടാംവരവില്‍ നല്ല ചിത്രങ്ങളാണ് മഞ്ജുവിനെ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം മഞ്ജുവിനെ തേടിയെത്തി. അതുപോലെ പുതുമുഖങ്ങളുടെ കൂടെ അഭിനയിക്കാനും മഞ്ജുവിന് സാധിച്ചു. നടന്‍ മമ്മൂട്ടിക്കൊപ്പം എല്ലാം തന്റെ രണ്ടാം വരവില്‍ ആയിരുന്നു മഞ്ജു അഭിനയിച്ചത്. ഇതിനിടെ തമിഴ് സിനിമയിലും മഞ്ജു അഭിനയിച്ചു. ഇപ്പോഴും മഞ്ജുവിനെതായ നിരവധി ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/4803/manju-is-a-pauper-dileeps-words-go-viral)