---
title: " 'തിരുചിത്രമ്പലം', റാഷി ഖന്നയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത് "
english_title: "'Tiruchithrambalam', Rashi Khanna's character look out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47941/tiruchithrambalam-rashi-khannas-character-look-out"
published_at: "2022-06-08T21:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0ca3c87cc4_film.jpg"
keywords: []
---

#  'തിരുചിത്രമ്പലം', റാഷി ഖന്നയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത് 

> **Lead Summary:** ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'തിരുചിത്രമ്പലം'. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു.

## Article Content

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'തിരുചിത്രമ്പലം'. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു.

തിരുചിത്രമ്പലം എന്ന ധനുഷ് ചിത്രത്തിലെ നായികമാരില്‍ ഒരാളുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ . റാഷി ഖന്നയുടെ ലുക്കാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്.

'അനുഷ' എന്ന കഥാപാത്രത്തെയാണ് റാഷി ഖന്ന അവതരിപ്പിക്കുന്നത്. നിത്യാ മേനോൻ, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.

[**https://twitter.com/i/status/1534512940891934721**](https://twitter.com/i/status/1534512940891934721)

കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്സേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ജൂലൈ ഒന്നിന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുക എന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് 'തിരുചിത്രമ്പലം'.

### Related Links & Sources
- [Original Story Source](https://moviemax.in/news/47941/tiruchithrambalam-rashi-khannas-character-look-out)