---
title: "'സംസ്ഥാന അവാര്‍ഡ് കമ്മിറ്റി കുറുപ്പിനെ അവഗണിച്ചു'; വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ"
english_title: "'State Awards Committee ignores Kurup'; Shine Tom Chacko with criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47897/state-awards-committee-ignores-kurup-shine-tom-chacko-with-criticism"
published_at: "2022-06-08T16:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a08765ddcac_.jpg"
keywords: []
---

# 'സംസ്ഥാന അവാര്‍ഡ് കമ്മിറ്റി കുറുപ്പിനെ അവഗണിച്ചു'; വിമര്‍ശനവുമായി ഷൈന്‍ ടോം ചാക്കോ

> **Lead Summary:** താന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ് എന്ന ചിത്രത്തെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അവഗണിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ . താന്‍ നായകനാവുന്ന പുതിയ ചിത്രം അടിയെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഷൈന്‍ ടോം ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ദുല്‍ഖറിനെ അഭിസംബോധന ചെയ്‍തുകൊണ്ടുള്ളതാണ് കുറിപ്പ്.

## Article Content

താന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ് എന്ന ചിത്രത്തെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അവഗണിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ . താന്‍ നായകനാവുന്ന പുതിയ ചിത്രം അടിയെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഷൈന്‍ ടോം ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ദുല്‍ഖറിനെ അഭിസംബോധന ചെയ്‍തുകൊണ്ടുള്ളതാണ് കുറിപ്പ്.

ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാവും കുറുപ്പിലെ നായകനും ദുല്‍ഖര്‍ (Dulquer Salmaan) ആയിരുന്നു. എന്‍റെ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, മുഴുവന്‍ ആത്മാര്‍ഥതയോടെയുമാണ് ഈ ചിത്രം ഞാന്‍ ചെയ്തത്. ഇത് തിയറ്ററില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. അഹാനയുടെയും ധ്രുവന്‍റെയും ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍.

ഒപ്പം രതീഷിന്‍റെ മികച്ച എഴുത്തും. ക്ഷമിക്കണം... കഴിവുള്ളവരുടെ ഒരു കൂട്ടത്തെ അവഗണിക്കുമ്പോഴുള്ള വേദന താങ്കള്‍ക്ക് അറിയാം. നമ്മുടെ കുറുപ്പിനെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റി അവഗണിച്ചതുപോലെ, എന്‍റെ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു, എന്നാണ് ഷൈനിന്‍റെ പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47897/state-awards-committee-ignores-kurup-shine-tom-chacko-with-criticism)