---
title: "'ആ ഒരൊറ്റ കാരണം കൊണ്ട് മോഹന്‍ലാലിനെ തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓര്‍ക്കുക'; ഷിയാസ് കരീം"
english_title: "Former Bigg Boss star, actor and model Shias Kareem has reacted to the rising cyber attacks on Mohanlal on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/47888/former-bigg-boss-star-actor-and-model-shias-kareem-has-reacted-to-the-rising-cyber-attacks-on-mohanlal-on-social-media"
published_at: "2022-06-08T16:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a07de13f926_mohanlal.jpg"
keywords: []
---

# 'ആ ഒരൊറ്റ കാരണം കൊണ്ട് മോഹന്‍ലാലിനെ തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓര്‍ക്കുക'; ഷിയാസ് കരീം

> **Lead Summary:** ഡോ റോബിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം.

## Article Content

ഡോ റോബിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം.

പത്മഭൂഷണ്‍ നല്‍കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരില്‍ ചിലര്‍ പോയി തെറി വിളിക്കുന്നതെന്ന് ഷിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മോഹന്‍ലാല്‍ എന്ന നടന്‍ നമ്മുക്ക് ആരാണെന്ന് നിങ്ങള്‍ മറക്കരുത്, മലയാള സിനിമയുടെ വളര്‍ച്ചയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള ഇന്‍ഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹന്‍ലാലിനെ ബിഗ് ബോസ് ഷോയുടെ അവതാരകനാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓര്‍ക്കുക.

ബിഗ് ബോസ് സീസണ്‍ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങള്‍ ഉണ്ടാകും പുതിയ താരങ്ങളും ആര്‍മിയും ഉണ്ടാകും പക്ഷേ മോഹന്‍ലാല്‍ എന്ന നടന്‍ ഇവിടെ തന്നെ കാണും ! അതിനര്‍ത്ഥം മോഹന്‍ലാല്‍ എന്ന നടന്‍ വിമര്‍ശനത്തിന് അതീതമാണ് എന്നല്ല.

പക്ഷേ ബിഗ് ബോസിന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹന്‍ലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് !…പത്മഭൂഷണ്‍ നല്‍കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരില്‍ ചിലര്‍ പോയി തെറി വിളിക്കുന്നത് !

### Related Links & Sources
- [Original Story Source](https://moviemax.in/news/47888/former-bigg-boss-star-actor-and-model-shias-kareem-has-reacted-to-the-rising-cyber-attacks-on-mohanlal-on-social-media)