---
title: "നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു"
english_title: "Actress Rare Bose is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47875/Actress-Rare-Bose-is-getting-married-new"
published_at: "2022-06-08T14:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a06bd935911_apoorva.jpg"
keywords: []
---

# നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു

> **Lead Summary:** മുന്‍ നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു. ധിമന്‍ തലപത്രയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപൂര്‍വ്വ തന്നെയാണ് വിവരം പങ്കുവെച്ചത്.

## Article Content

മുന്‍ നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു. ധിമന്‍ തലപത്രയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപൂര്‍വ്വ തന്നെയാണ് വിവരം പങ്കുവെച്ചത്.

കൊച്ചി സ്വദേശിയായ അപൂര്‍വ്വ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയരം​ഗത്തേക്ക് എത്തിയത്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.

**

പിന്നീട് സിനിമയില്‍ നിന്ന് വിട്ടുനിന്ന അപൂര്‍വ്വ ഇന്‍റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദമെടുത്ത് ഐക്യരാഷ്ട്ര സഭയില്‍ ജോലിയില്‍ പ്രവേശിച്ചു.

[https://www.instagram.com/apoorvabose07/?utm_source=ig_embed&ig_rid=3ab645a9-d34a-4f99-b2c8-6acf23d7a93e**](https://www.instagram.com/apoorvabose07/?utm_source=ig_embed&ig_rid=3ab645a9-d34a-4f99-b2c8-6acf23d7a93e)

യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്‍റ് പ്രോ​ഗ്രാം കമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്‍റ് ആണ് ഇപ്പോള്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47875/Actress-Rare-Bose-is-getting-married-new)