---
title: "സുചിത്ര ചേച്ചി വിളിച്ച് ഫോണ്‍ ലാലേട്ടന് കൊടുത്തു, സംഭവത്തെക്കുറിച്ച്  ജയസൂര്യ പറയുന്നു "
english_title: "Actor Jayasurya shares his experience with Mohanlal after watching his new movie John Luther."
publisher: "moviemax.in"
canonical_url: "https://moviemax.in/news/47831/actor-jayasurya-shares-his-experience-with-mohanlal-after-watching-his-new-movie-john-luther"
published_at: "2022-06-08T12:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a04e8674ae2_mohanlal.jpg"
keywords: []
---

# സുചിത്ര ചേച്ചി വിളിച്ച് ഫോണ്‍ ലാലേട്ടന് കൊടുത്തു, സംഭവത്തെക്കുറിച്ച്  ജയസൂര്യ പറയുന്നു 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ . താരത്തിന്റെ സിനിമകൾ ഒക്കെയും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ ജയസൂര്യയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത് .**

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ . താരത്തിന്റെ സിനിമകൾ ഒക്കെയും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ ജയസൂര്യയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത് .**

തന്റെ പുതിയ സിനിമ ജോണ്‍ ലൂഥര്‍ കണ്ടിട്ട് മോഹന്‍ലാല്‍ അഭിനന്ദിച്ച അനുഭവം പങ്കുവെച്ച് നടന്‍ ജയസൂര്യ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്നെ അമ്പരപ്പിച്ച ഈ അനുഭവം പങ്കുവെച്ചത്.

**

**ജയസൂര്യയുടെ വാക്കുകള്‍ **

ലാലേട്ടനും സുചിത്രച്ചേച്ചിയും നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ജോണ്‍ ലൂഥറിന്റെ മുഴുവന്‍ ടീമിനും കിട്ടിയ വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. സുചിത്രച്ചേച്ചി എന്റെ മിക്ക ചിത്രങ്ങളും കാണാറുണ്ട്. ചേച്ചി സിനിമ കണ്ടിട്ട് വിളിക്കുകയും ചെയ്യാറുണ്ട്.

അവര്‍ക്ക് വീട്ടില്‍ തിയേറ്ററുണ്ട്. ലാലേട്ടനൊക്കെ വീട്ടിലെ തിയേറ്ററിലാണ് സിനിമകള്‍ കാണുന്നത്. ജോണ്‍ ലൂഥര്‍ റിലീസിന് ചേച്ചി വിളിച്ചിട്ട്, ‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി. ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്.’ എന്നുപറഞ്ഞു. 

താങ്ക്‌സ് ഒക്കെ പറഞ്ഞപ്പോള്‍ ‘ഒരു മിനിറ്റ്, ഏട്ടന്‍ ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു. ശരിക്കും ഏട്ടന് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് ലാലേട്ടനായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല.

പുള്ളി നല്ല തിരക്കിലായിരിക്കുമല്ലോ. പെട്ടെന്ന് അദ്ദേഹം ഫോണ്‍ വാങ്ങി ‘മോനെ, ജോണ്‍ ലൂഥര്‍ കണ്ടു, വളരെ നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു. നീ നന്നായിട്ട് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47831/actor-jayasurya-shares-his-experience-with-mohanlal-after-watching-his-new-movie-john-luther)