---
title: " നാളെ ഒരു ചാനല്‍ എന്നെ ഇനി വിളിക്കില്ല എന്ന് പറഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല; സന്തോഷ് പണ്ഡിറ്റ്"
english_title: "Even if a channel says they won’t call me anymore tomorrow, nothing will happen to me; Santosh Pandit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4781/even-if-a-channel-says-they-wont-call-me-anymore-tomorrow-nothing-will-happen-to-me-santosh-pandit"
published_at: "2021-10-12T16:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61656720dd109_santhosh.jpg"
keywords: []
---

#  നാളെ ഒരു ചാനല്‍ എന്നെ ഇനി വിളിക്കില്ല എന്ന് പറഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല; സന്തോഷ് പണ്ഡിറ്റ്

> **Lead Summary:** സ്റ്റാര്‍ മാജിക് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തതിനെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല്. ഇപ്പോഴിതാ ഇന്നുവരെ ഒരു ചാനലും തന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ലെന്നും എന്നുകരുതി താന്‍ തോറ്റുപോയിട്ടില്ലെന്നും സന്തോഷ് പറഞ്ഞിരിക്കുകയാണ്. ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കില്‍ അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെയെന്നും സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

## Article Content

സ്റ്റാര്‍ മാജിക് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തതിനെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല്. ഇപ്പോഴിതാ ഇന്നുവരെ ഒരു ചാനലും തന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ലെന്നും എന്നുകരുതി താന്‍ തോറ്റുപോയിട്ടില്ലെന്നും സന്തോഷ് പറഞ്ഞിരിക്കുകയാണ്. ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കില്‍ അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെയെന്നും സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഇന്നുവരെ ഒരു ചാനലും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്നുകരുതി സന്തോഷ് തോറ്റുപോയോ? അതിപ്പോ ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കിലോ? അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെ! സന്തോഷ് ഇതുകൊണ്ടൊന്നും തോല്‍ക്കില്ല. നാളെ ഒരു ചാനല്‍ എന്നെ ഇനി വിളിക്കില്ല എന്ന് പറഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല.

ആരുടെയും പിന്തുണ ഇല്ലാതെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. ഞാന്‍ ലാഭമുണ്ടാക്കുകയും എനിക്ക് കിട്ടുന്നതില്‍ പകുതി ഞാന്‍ പാവങ്ങള്‍ക്കു കൊടുക്കും എന്ന് എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും. ഞാന്‍ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവര്‍ക്ക് താല്പര്യമുള്ളതു കൊടുക്കുന്നു, വിജയിക്കുന്നു. അതില്‍ അസൂയ ഉള്ളവര്‍ ചൊറിഞ്ഞുകൊണ്ടിരിക്കും’. സന്തോഷ് പണ്ഡിറ്റ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/4781/even-if-a-channel-says-they-wont-call-me-anymore-tomorrow-nothing-will-happen-to-me-santosh-pandit)