logo

അഭിനയത്തില്‍ മെച്വര്‍ ആവണമെങ്കില്‍ ഉര്‍വ്വശിയെപ്പോലെ ആവണം ഉര്‍വശിയെ കുറിച്ചുള്ള കുറിപ്പ് വൈറല്‍

Published at Nov 16, 2020 12:49 PM അഭിനയത്തില്‍ മെച്വര്‍ ആവണമെങ്കില്‍ ഉര്‍വ്വശിയെപ്പോലെ ആവണം ഉര്‍വശിയെ കുറിച്ചുള്ള കുറിപ്പ് വൈറല്‍

വിവിധ ഇന്‍ഡസ്ട്രികളിലായി ശക്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുന്ന നടിയാണ് ഉര്‍വ്വശി. ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വിസ്മയിപ്പിച്ച താരം കഴിഞ്ഞ ദിവസം ഇറങ്ങിയ സുരരെ പോട്രിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

സുരരൈ പോട്രില്‍ സൂര്യയുടെ അമ്മയുടെ വേഷത്തില്‍ എത്തിയ നടി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. സുരരൈ പോട്രിന് പിന്നാലെ ഉര്‍വ്വശിയെ കുറിച്ചുളള ആര്‍ജെ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മലയാളത്തിലെ മികച്ച നടി ആരാണ്, പലര്‍ക്കും കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി അല്ലെങ്കില്‍ സൗന്ദര്യം നോക്കി പല അഭിപ്രായങ്ങള്‍ ഉണ്ടാകാം.

എന്നാല്‍ ഉര്‍വ്വശിയുടെ അഭിനയരീതി എടുത്തുപറഞ്ഞുകൊണ്ടാണ് കുറിപ്പ് വന്നിരിക്കുന്നത്. "അഭിനയത്തില്‍ മെച്വര്‍ ആവണമെങ്കില്‍ ഉര്‍വ്വശിയെപ്പോലെ ആവണം. ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിന്. അഭിനേതാവിന്റെ കാര്യമാണ് പറഞ്ഞത്.


ആക്റ്റര്‍ എന്നതിനേക്കാള്‍ സ്റ്റാര്‍ എന്ന സ്വത്വം കൊണ്ട് നടക്കുന്നവര്‍ പാല് പോലെയാണ്.ഇരിക്കുന്തോറും പുളിക്കും. ഉര്‍വശി ഏറ്റവും വീര്യം കൂടിയ വീഞ്ഞാണ്. ഓരോ സിനിമ കഴിയുമ്പോഴും മൂല്യം ഇരട്ടിക്കുന്ന വീഞ്ഞ്.

സൂരരൈ പോട്രിലെ ഉര്‍വശിയുടെ അമ്മ കഥാപാത്രം സത്യത്തില്‍ കാഴ്ച്ചയില്‍ ഉര്‍വശിയോട് അത്രയധികം ചേര്‍ന്ന് നില്‍ക്കാത്തൊരു കഥാപാത്രമാണ്.

പക്ഷെ അതിനെപ്പോലും ഈ അളവില്‍ ചെയ്തു ഫലിപ്പിക്കണമെങ്കില്‍ അത് ഉര്‍വശിക്ക് മാത്രം പറ്റുന്ന കാര്യങ്ങളില്‍ ഒന്നാണ്. 'എതുക്കടാ വന്തേ ? ' എന്ന് വൈകി വന്ന സൂര്യയോടു ചോദിക്കുന്നുണ്ട് ഉര്‍വശി. സിനിമയിലെ തന്നെ ട്രിഗറിങ് പോയിന്റാണ്.പ്ലോട്ട് മോട്ടിവേഷന്‍ മുഴുവന്‍ ഉള്ള രംഗം. ഈ രംഗത്തിന്റെ ആഴത്തിലാണ് സിനിമ മുഴുവന്‍ നില്‍ക്കുന്നത്.

മാരന്‍ എന്തിനു ഇത്രയ്ക്ക് സഹിക്കണം എന്ന ലോജിക്കല്‍ ചോദ്യത്തിന്റെ ഉത്തരമുള്ളത് ഇവിടെയാണ്.


അവിടെയാണ് നായകന്റെ ഒപ്പം ഉര്‍വശി നില്‍ക്കുന്നത്. ഒരുപക്ഷെ സൂര്യയുടെ ഏറ്റവും നല്ല പെര്‍ഫോമന്‍സിനെ ഉയര്‍ത്തി ഉയര്‍ത്തി കൊണ്ട് പോവുന്നത് തന്നെ ഉര്‍വശിയുടെ ഈ കോമ്പ്‌ലിമെന്റിങ്ങാണ്. 'ഡേയ് ജയിച്ചിഡ്രാ..' എന്ന് ഉര്‍വശി പറയുമ്പോ ആത്മാര്‍ത്ഥമായും കണ്ടിരിക്കുന്നവനും ഒന്ന് പിടഞ്ഞു പോവും.

അച്ഛന്റെയും മകന്റെയും ഇടയ്ക്കുള്ള മനോഹരമായ ഒരു പാലമായി, അവരുടെ രണ്ടുപേരുടെയും ഇമോഷനുകളെ അപ്രോപ്രിയേറ്റ് ചെയ്തു, അവര്‍ക്കിടയിലെ ലോകമായി നില്‍ക്കുന്ന പേച്ചി.

ഉര്‍വ്വശിയെപ്പറ്റി പണ്ട് പറഞ്ഞത് അതേപോലെ ആവര്‍ത്തിക്കുന്നു മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയാര്?, ദൂരെയൊന്നും പോകണ്ട. ഉര്‍വശി തന്നെ.

ആ ടൈറ്റിലിന് പിന്നീട് അര്‍ഹത കെപിഎസ്സി ലളിതയ്ക്കും ഉര്‍വശിയുടെ തന്നെ ചേച്ചി കല്‍പ്പനയ്ക്കുമാണ്. കല്‍പ്പനയെ നമ്മള്‍ കണ്ടെത്തി തുടങ്ങിയപ്പോഴേക്കും അവര്‍ നമ്മളെ വിട്ടുപിരിഞ്ഞതില്‍പ്പരം നഷ്ടമില്ല മലയാള സിനിമാഭിനയത്തിന്.

Urvashi is an actress who has made strong inroads in various industries. Earlier this year, Urvashi made a comeback with the film 'Avaranchundu Varan'

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories