---
title: "ഡ്രൈവർക്കായി കിടിലൻ പിറന്നാൾ സർപ്രൈസ് ഒരുക്കി രാംചരൺ"
english_title: "With him for years; Ramcharan prepares huge birthday surprise for driver"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47744/with-him-for-years-ramcharan-prepares-huge-birthday-surprise-for-driver"
published_at: "2022-06-07T20:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f6dc9573b9_ramcharan.jpg"
keywords: []
---

# ഡ്രൈവർക്കായി കിടിലൻ പിറന്നാൾ സർപ്രൈസ് ഒരുക്കി രാംചരൺ

> **Lead Summary:** ചില താരങ്ങൾക്ക് ജനഹൃദയത്തിൽ പ്രത്യേക സ്ഥാനമാണ്. അവരുടെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരും ആഘോഷിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് തെലുങ്ക് സൂപ്പർസ്റ്റാർ രാംചരൺ ആണ്. തെലുങ്കിലെ പുതിയ തലമുറയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിലൊരാളാണ് രാം ചരൺ.

## Article Content

ചില താരങ്ങൾക്ക് ജനഹൃദയത്തിൽ പ്രത്യേക സ്ഥാനമാണ്. അവരുടെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരും ആഘോഷിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് തെലുങ്ക് സൂപ്പർസ്റ്റാർ രാംചരൺ ആണ്. തെലുങ്കിലെ പുതിയ തലമുറയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിലൊരാളാണ് രാം ചരൺ.

വർഷങ്ങളായി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവർക്കായി വലിയ സർപ്രൈസൊരുക്കി പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് താരം. ഏറെ വർഷങ്ങളായി അദ്ദേഹത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് നരേഷ്. നരേഷിന്റെ പിറന്നാളാണ് രാംചരൺ കഴിഞ്ഞ ദിവസം ആഘോഷമാക്കിയത്.

വലിയൊരു സർപ്രൈസ് പാർട്ടിയാണ് നരേഷിനായി താരം ഒരുക്കിയത്. തന്റെ ഷൂട്ടിങ് തിരക്കുകളെല്ലാം പിറന്നാൾ ആഘോഷത്തിനായി അദ്ദേഹം മാറ്റിവെക്കുകയായിരുന്നു. ആരാധകരോടും സഹപ്രവർത്തകരോടുമുള്ള രാം ചരണിന്റെ പെരുമാറ്റം ഇതിന് മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേ നേടിയിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങളായി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവർക്ക് രാം ചരൺ കൊടുത്ത സർപ്രൈസും സമൂഹമാധ്യമങ്ങളിൽ കൈയടി നേടുകയാണ്.

കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന രാം ചരൺ നരേഷിനായി ഒരുക്കിയ സർപ്രൈസ് പിറന്നാൾ ആഘോഷത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഉപാസന ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. താരത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ വൻവിജയമാണ് നേടിയിരിക്കുന്നത്.

റിലീസിന് മുമ്പെ ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണ് ആർആർആർ. ഐതിഹാസിക വിജയം നേടിയ ബാഹുബലി എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സംവിധായകനായ രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

ശങ്കർ സംവിധായകനാകുന്ന പുതിയ ചിത്രത്തിലാണ് രാം ചരൺ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായിക വേഷം ചെയ്യുന്നത്. ചിത്രത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായി രാം ചരൺ എത്തുന്നത്. നടൻ ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47744/with-him-for-years-ramcharan-prepares-huge-birthday-surprise-for-driver)