---
title: "ബിക്കിനിയിൽ തിളങ്ങി സാമന്ത, വൈറലായി  ചിത്രങ്ങൾ "
english_title: "Samantha glowing in a bikini, viral images"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47741/samantha-glowing-in-a-bikini-viral-images"
published_at: "2022-06-07T20:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f686924e74_samantha.jpg"
keywords: []
---

# ബിക്കിനിയിൽ തിളങ്ങി സാമന്ത, വൈറലായി  ചിത്രങ്ങൾ 

> **Lead Summary:** തെന്നിന്ത്യയിലെ താരറാണിമാരിൽ ഒരാളാണ് സാമന്ത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെന്നിന്ത്യയിലെ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന രണ്ടാമത്തെ നായികയും സാമന്തയാണ്. സിനിമയിൽ ഇപ്പോൾ കൂടുതൽ സജീവമാവുകയാണ് താരം.

## Article Content

തെന്നിന്ത്യയിലെ താരറാണിമാരിൽ ഒരാളാണ് സാമന്ത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെന്നിന്ത്യയിലെ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന രണ്ടാമത്തെ നായികയും സാമന്തയാണ്. സിനിമയിൽ ഇപ്പോൾ കൂടുതൽ സജീവമാവുകയാണ് താരം.

പുഷ്പ എന്ന ചിത്രത്തിലെ ഡാൻസ് നമ്പരിലൂടെ കിടിലൻ തിരിച്ചുവരവാണ് സാമന്ത നടത്തിയത്. താരം അഭിനയിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

രണ്ടു മാസം മുൻപാണ് സാമന്ത 35 ആം പിറന്നാൾ ആഘോഷിച്ചത്. ഷൂട്ടിംഗ് സെറ്റിലായിരുന്നു ഇത്തവണത്തെ സാമന്തയുടെ പിറന്നാൾ ആഘോഷം. കാശ്മീരിൽ വെച്ചുള്ള ഷൂട്ടിങ് ഇടയിലാണ് സാമന്ത പിറന്നാൾ ആഘോഷിച്ചത്.

ഇപ്പോഴിതാ സാമന്തയുടെ പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഗ്ലാമർ ചിത്രം ആണ് ഇത്. ബർബറി എന്ന ലക്ഷ്വറി ബ്രാൻഡിന് വേണ്ടിയാണ് സാമന്ത മോഡൽ ആയത്. മനംമയക്കുന്ന സൗന്ദര്യം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു ടൂ പീസ് സ്വിം വെയറാണ് സാമന്ത ധരിച്ചിരിക്കുന്നത്. സാമന്തയുടെ ജിം ഫിഗർ ചിത്രത്തിൽ വ്യക്തമായി കാണാം.

എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളെ തീ പിടിപ്പിക്കുകയാണ് ഇതിപ്പോൾ. ഏതാണ്ട് ഒരു മില്യൻ അധികം ലൈക്കുകൾ ചിത്രത്തിന് സാമന്ത സ്വന്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47741/samantha-glowing-in-a-bikini-viral-images)