logo

ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി ധന്യ

Published at Nov 16, 2020 12:09 PM ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക്  ചുവടുവയ്ക്കാന്‍ ഒരുങ്ങി ധന്യ

 പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധന്യ മേരി വർഗീസ്.2006 ൽ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷമായിരുന്നു നടിയുടെ മോളിവുഡ് പ്രവേശനം.

2007 ൽ പുറത്തറങ്ങിയ നന്മ ആയിരുന്നു ധന്യയുടെ ആദ്യ മലയാള ചിത്രം. ഇതിന് ശേഷം മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്കായി. തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ 2010, നായകൻ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.സിനിമയിൽ തിളങ്ങി നിൽക്കവെയാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ നടിയുട ജീവിതത്തിൽ സംഭവിക്കുന്നത്.

പ്രതിസന്ധിയിൽ പതറാതെ ധൈര്യമായി മുന്നോട്ട് പോകുകയായിരുന്നു. അഭിനയത്തിലൂടെ തന്നെയാണ് ധന്യ തന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.


ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാ കല്യാണം എന്ന പരമ്പരയിലൂടെ ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയ താരം , ചെറിയ സമയത്തിനുള്ളിൽ തന്നെ മികച്ച പ്രേക്ഷകരെ സൃഷ്ടിക്കുകയായിരുന്നു.

ഇന്ന് മലയാളി പ്രേക്ഷകരുടെ സ്വന്തം സീതയാണ് ധന്യ.ഇപ്പോഴിതാ ജീവിതത്തിൽ പുതിയ ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് നടി. നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം ധന്യ വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ്. ഉയരെ ചിത്രത്തിന് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന ''കാണക്കാണെ''യിലാണ് ധന്യ എത്തുന്നത്.

ഐശ്വര്യ ലക്ഷ്മിക്കും ടൊവിനോ തോമസിനുമൊപ്പമാണ് നടിയുടെ രണ്ടാം വരവ്. ധന്യ തന്നെയാണ് ഈ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.ടൊവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പമുള്ള ലൊക്കേഷന്‍ ചിത്രവും നടി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു.

ഉയരെക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന കാണക്കാണെ ചിത്രത്തില്‍ ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുന്നതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്.

""എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതമായ നിരവധി സാങ്കേതിക വിദഗ്ധരോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ഇത് ഞാന്‍ ശരിക്കും ആസ്വദിച്ചു. പിന്തുണയ്ക്കായി കാണേക്കാണെയുടെ മുഴുവന്‍ ടീമിനും നന്ദി. എന്റെ പ്രിയ സുഹൃത്ത് ശ്രേയ അരവിന്ദിന് പ്രത്യേക ആശംസകള്‍" എന്നാണ് ധന്യയുടെ കുറിപ്പ്.

Dhanya Mary Varghese made her silver screen debut in the 2006 film Thirudi

Related Stories
കിംകിംകിംകിം എന്താണ്......? അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Nov 29, 2020 03:43 PM

കിംകിംകിംകിം എന്താണ്......? അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

രണ്ട് ദിവസമായി കിംകിംകിംകിം എന്ന് പാടി കൊണ്ടിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന പാട്ട്...

Read More >>
റോഷ്‌നയെ ജീവിതസഖിയാക്കി കിച്ചു

Nov 29, 2020 02:29 PM

റോഷ്‌നയെ ജീവിതസഖിയാക്കി കിച്ചു

ലോക്ഡൗണില്‍ വീണ്ടുമൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്‍ റോയിയും തമ്മിലുള്ള...

Read More >>
Trending Stories