---
title: "നിങ്ങള്‍ക്ക് സന്തോഷം തന്നെ,  എന്തിനാണ് ഇങ്ങനെ ആവര്‍ത്തിച്ചുപറയുന്നതെന്ന് കമന്റ്, മറുപടിയുമായി താരം "
english_title: "You are happy, why do you keep repeating this comment, reply ACTRESS"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47688/you-are-happy-why-do-you-keep-repeating-this-comment-reply-star"
published_at: "2022-06-07T15:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f278e58ec1_ABHAYA.jpg"
keywords: []
---

# നിങ്ങള്‍ക്ക് സന്തോഷം തന്നെ,  എന്തിനാണ് ഇങ്ങനെ ആവര്‍ത്തിച്ചുപറയുന്നതെന്ന് കമന്റ്, മറുപടിയുമായി താരം 

> **Lead Summary:** ഗോപി സുന്ദറും അമൃതയും ഒന്നിച്ചതോടെ ഗോപിസുന്ദറിന്റെ മുന്‍കാമുകി അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ നിറഞ്ഞു. പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി ഗോപി സുന്ദര്‍ എത്തിയിരുന്നില്ലേയെന്ന് ചോദിച്ചവര്‍ക്ക് അഭയ മറുപടി നല്‍കിയിരുന്നു.

## Article Content

ഗോപി സുന്ദറും അമൃതയും ഒന്നിച്ചതോടെ ഗോപിസുന്ദറിന്റെ മുന്‍കാമുകി അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ നിറഞ്ഞു. പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി ഗോപി സുന്ദര്‍ എത്തിയിരുന്നില്ലേയെന്ന് ചോദിച്ചവര്‍ക്ക് അഭയ മറുപടി നല്‍കിയിരുന്നു.

പുരുഷ സുഹൃത്തുക്കളെല്ലാം തന്റെ ബോയ് ഫ്രണ്ടല്ലെന്ന് അഭയ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റിന് വന്ന കമന്റും ഗായിക അതിന് കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിന് വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ് ഞാന്‍ എന്നും അഭയ ചിത്രത്തിനൊപ്പമായി കുറിച്ചിരുന്നു.

സന്തോഷം തന്നെ സമ്മതിച്ചു, അതിങ്ങനെ റീപ്പിറ്റായി ക്യാപ്ഷന്‍ ഇടുമ്പോള്‍ ഒരു വിരസത തോന്നുന്നു, നിങ്ങളുടെ കോസ്റ്റിയൂം മികച്ചതാണെന്നുമായിരുന്നു ഒരാളുടെ കമന്റ്.

എന്നെ അണ്‍ഫോളോ ചെയ്യാനുള്ള എല്ലാ സ്വതന്ത്ര്യവും നിങ്ങള്‍ക്കുണ്ടെന്നായിരുന്നു അഭയയുടെ മറുപടി. അത് പറ്റില്ല അപ്പോ ഫോട്ടോ കാണണം, ക്യാപ്ഷനാണ് വിരസത, അത് വായിക്കാതിരുന്നാല്‍ പോരേന്ന് പറയല്ല് എന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ വിരസത എന്റെ പ്രശ്നമല്ലല്ലോയെന്നായിരുന്നു അഭയയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/47688/you-are-happy-why-do-you-keep-repeating-this-comment-reply-star)