---
title: "കാടിന്റെ മനോഹാരിത, സംഗീതത്തിന്റെ അകമ്പടി; ചെക്കൻ ജൂൺ 10 - ന് തീയേറ്ററുകളിൽ"
english_title: "The beauty of the forest, the accompaniment of music ..... Chicken in theaters on June 10th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47575/the-beauty-of-the-forest-the-accompaniment-of-music-chicken-in-theaters-on-june-10th"
published_at: "2022-06-06T23:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e42e1cda4b_chekkan.jpg"
keywords: []
---

# കാടിന്റെ മനോഹാരിത, സംഗീതത്തിന്റെ അകമ്പടി; ചെക്കൻ ജൂൺ 10 - ന് തീയേറ്ററുകളിൽ

> **Lead Summary:** > **വ**യനാടിന്റ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ "ചെക്കൻ " സിനിമ ജൂൺ 10ന് തിയേറ്റർ റിലീസിനൊരുങ്ങുന്നു. കാടിന്റെ മനോഹാരിതയിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഒരുങ്ങുന്ന മൂവിയുടെ ട്രൈലർ പുറത്തിറങ്ങി.

## Article Content

> **വ**യനാടിന്റ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ "ചെക്കൻ " സിനിമ ജൂൺ 10ന് തിയേറ്റർ റിലീസിനൊരുങ്ങുന്നു. കാടിന്റെ മനോഹാരിതയിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഒരുങ്ങുന്ന മൂവിയുടെ ട്രൈലർ പുറത്തിറങ്ങി.

പ്രിയതാരം മോഹൻലാൽ ആശംസകൾ നേർന്ന ട്രൈലർ നടനും, സംവിധായകനുമായ നാദിർഷ, ഷിയാസ് കരീം, അഞ്ജലി അമീർ തുടങ്ങിയ വിവിധ സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയപേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ച ചെക്കൻ കഥയും, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാഫി എപ്പിക്കാടാണ്. ആദിവാസി ഗായകനായൊരു വിദ്യാർത്ഥി വർത്തമാന കാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന ഒരു മ്യൂസിക്കൽ സിനിമയാണ് ചെക്കൻ.

സിനിമയിലെ യൂട്യൂബ് റിലീസ് ആയ രണ്ട് ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായവയാണ്.അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ശക്തമായൊരു കഥാപാത്രമായി ചെക്കനിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.

മറ്റു ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് ആണ്. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് നായകൻ. ആതിര നായികയും. കൂടാതെ അബൂ സലിം, വിനോദ് കോവൂർ, തസ്‌നിഖാൻ, അലി അരങ്ങാടത്ത്, അമ്പിളി,സലാം കല്പറ്റ, മാരാർ, അഫ്സൽ തുവൂർ തുടങ്ങി ഒട്ടേറെ നാടക കലാകാരന്മാരും, പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.

സുരേഷ് റെഡ് വൺ ക്യാമറയും, ജർഷാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം - സിബു സുകുമാരൻ, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, കല- ഉണ്ണി നിറം, കോസ്‌റ്റ്യും - സുരേഷ് കോട്ടാല, പ്രൊ.കൺട്രോളർ - ഷൌക്കത്ത് വണ്ടൂർ, പ്രൊജക്റ്റ്‌ ഡിസൈനർ - അസിം കോട്ടൂർ ,പ്രൊഡക്ഷൻ മാനേജർ - റിയാസ് വയനാട്, ഫിനാൻസ് കൺട്രോളർ - മൊയ്ദു കെ വി , ഡിസൈൻസ് - മനു ഡാവിഞ്ചി, സ്റ്റിൽസ് - അപ്പു, പി ആർ ഓ - അജയ് തുണ്ടത്തിൽ

### Related Links & Sources
- [Original Story Source](https://moviemax.in/news/47575/the-beauty-of-the-forest-the-accompaniment-of-music-chicken-in-theaters-on-june-10th)