പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ . തൊട്ടിൽപ്പാലം, പറളിയാർ വെള്ളച്ചാട്ടം, വൈകുണ്ഠം പ്ളാന്റേഷൻസ് തുടങ്ങി കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ നിരവധി ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.

ശങ്കർ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി എന്നിവർ അഭിനയിക്കുന്നു. ബാനർ - പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം - എം. വിശ്വപ്രതാപ് , ഛായാഗ്രഹണം - നിതിൻ കെ രാജ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ,
ഗാനരചന - എം വിശ്വപ്രതാപ് , സംഗീതം - ജോയ് മാക്സ്‌വെൽ , ആലാപനം - ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എ എൽ അജികുമാർ , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - രവികുമാരപുരം,

പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ - ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് - അജേഷ് ആവണി , പി ആർ ഓ - അജയ് തുണ്ടത്തിൽ .
Content Highlight: Shankar is done with memories of making a strong comeback as a hero

































