---
title: "എല്ലാ ദിവസവും ഹാൻഡിൽ ചെയ്യേണ്ട ഒന്നാണ് അത്; സുപ്രിയയെ കുറിച്ച് പൂർണിമ പറയുന്നു "
english_title: "It’s something that needs to be handled every day; Purnima talks about Supriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47502/its-something-that-needs-to-be-handled-every-day-purnima-talks-about-supriya"
published_at: "2022-06-06T15:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dd31a8f055_INDRAJITH.jpg"
keywords: []
---

# എല്ലാ ദിവസവും ഹാൻഡിൽ ചെയ്യേണ്ട ഒന്നാണ് അത്; സുപ്രിയയെ കുറിച്ച് പൂർണിമ പറയുന്നു 

> **Lead Summary:** മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് പൂർണിമ ഇന്ദ്രജിത്ത്. വർഷങ്ങൾക്കു മുൻപ് തന്നെ മിനിസ്ക്രീനിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരം. ഒരു മികച്ച അവതാരകൻ കൂടിയാണ് താരം. തുറമുഖം എന്ന പുതിയ ചിത്രമാണ് പൂർണിമ അഭിനയിച്ച ഉടൻ പ്രദർശനത്തിനു ഒരുങ്ങുന്നത്.

## Article Content

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് പൂർണിമ ഇന്ദ്രജിത്ത്. വർഷങ്ങൾക്കു മുൻപ് തന്നെ മിനിസ്ക്രീനിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരം. ഒരു മികച്ച അവതാരകൻ കൂടിയാണ് താരം. തുറമുഖം എന്ന പുതിയ ചിത്രമാണ് പൂർണിമ അഭിനയിച്ച ഉടൻ പ്രദർശനത്തിനു ഒരുങ്ങുന്നത്.

രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നിവിൻ പോളിയുടെ ഉമ്മ വേഷമാണ് പൂർണിമ ചെയ്യുന്നത്. ജൂൺ 10 ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ പ്രമോഷൻ നോട് അനുബന്ധിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

സുപ്രിയ യിൽ നിന്നും കൈക്കൊള്ളാൻ ആഗ്രഹിക്കുന്ന ഗുണം എന്ന ചോദ്യത്തിനാണ് താരം ഉത്തരം നൽകിയത്. സുപ്രിയയുടെ സ്ഥിരോത്സാഹവും അടുക്കോടെയും ചിട്ടയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കഴിവും തന്നെ ആകർഷിച്ചിട്ടുണ്ട് എന്ന് പൂർണിമ പറയുന്നു.

സിസ്റ്റമാറ്റിക് ആയി കാര്യങ്ങൾ ചെയ്ത് കഠിനാധ്വാനം ചെയ്തു ലക്ഷ്യത്തിലെത്തും. കുടുംബജീവിതം ആയാലും മനോഹരമായി കൈകാര്യം ചെയ്യാൻ അറിയാം.

രാജുവിനെ പോലെ ഒരു സ്റ്റാറിനെ വിവാഹം കഴിച്ചതിന് വെയിറ്റേജ് ഭയങ്കരമായി ഉണ്ടാകും. എല്ലാ ദിവസവും ഹാൻഡിൽ ചെയ്യേണ്ട ഒന്നാണ് അത്. കാണുമ്പോൾ അതൊരു പ്രിവിലേജ് ലക്ഷ്വറി ഒക്കെ ആണ്. പക്ഷേ ഒട്ടും എളുപ്പമല്ല. ആദ്യകാലങ്ങളിൽ സുപ്രിയയ്ക്ക് സംഘർഷങ്ങൾ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് എല്ലാം ശരിയാക്കി എടുത്തു എന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/47502/its-something-that-needs-to-be-handled-every-day-purnima-talks-about-supriya)