---
title: "വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ല; കനി കുസൃതി പറയുന്നു "
english_title: "Actress Kani Kusruthi says she is not interested in talking about personal matters in interviews."
publisher: "moviemax.in"
canonical_url: "https://moviemax.in/news/47475/actress-kani-kusruthi-says-she-is-not-interested-in-talking-about-personal-matters-in-interviews"
published_at: "2022-06-06T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dbdfbf0fae_.jpg"
keywords: []
---

# വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ല; കനി കുസൃതി പറയുന്നു 

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കനി കുസൃതി . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ലെന്ന് നടി കനി കുസൃതി. ഏത് തരം പ്രൊഫഷണിലുള്ള ആളുകളാണെങ്കിലും അവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ കേള്‍ക്കാനാണ് താല്‍പര്യമെന്നുമാണ് താരം പറയുന്നത്.

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കനി കുസൃതി . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ലെന്ന് നടി കനി കുസൃതി. ഏത് തരം പ്രൊഫഷണിലുള്ള ആളുകളാണെങ്കിലും അവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ കേള്‍ക്കാനാണ് താല്‍പര്യമെന്നുമാണ് താരം പറയുന്നത്.

വണ്ടര്‍വാള്‍ മീഡിയയ്ക്ക് വേണ്ടി സിത്താര കൃഷ്ണകുമാര്‍ നടത്തിയ അഭിമുഖത്തിലാണ് കനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കല്യാണം കഴിക്കാതെ ഒരു പാര്‍ട്ണറിന്റെ കൂടെ ജീവിക്കുന്നവരാണ് തന്റെ മാതാപിതാക്കളെന്നും, അങ്ങനെ ചില വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ട് അതെന്താ അങ്ങനെ എന്നൊരു കൗതുകം ആളുകള്‍ക്ക് ഉണ്ടാവാമെന്നും അല്ലാതെ എന്തെങ്കിലും പ്രത്യേകത സ്വകാര്യജീവിതത്തിലുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും കനി പറയുന്നു.

ഞാന്‍ ഒരു നടി മാത്രമാണ്. കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതലും നാടകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. അതിന്റെ ക്രാഫ്റ്റിനെ പറ്റി സംസാരിക്കാനാണ് കൂടുതല്‍ താല്‍പര്യം.

അവര്‍ വ്യക്തമാക്കി. ഏത് പ്രൊഫഷണിലുള്ളവരുടെ അഭിമുഖമാണെങ്കിലും അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കാനാണ് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്.

ഒരു അഭിമുഖത്തിന് പോയാലും സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് അതാണ്. ഭൂരിപക്ഷ സമൂഹത്തില്‍ നിന്നും എന്തെങ്കിലും മാറ്റത്തോടെ ജീവിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാവും. കനി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/47475/actress-kani-kusruthi-says-she-is-not-interested-in-talking-about-personal-matters-in-interviews)