---
title: "ഒടുവിൽ ഡാഡയുടെ അരികിലെത്തി അലംകൃത"
english_title: "Supriya has shared the story that Alli came to see Prithviraj a few days back."
publisher: "moviemax.in"
canonical_url: "https://moviemax.in/news/47459/supriya-has-shared-the-story-that-alli-came-to-see-prithviraj-a-few-days-back"
published_at: "2022-06-06T13:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629db13e1723d_PRITHVIRAJ.jpg"
keywords: []
---

# ഒടുവിൽ ഡാഡയുടെ അരികിലെത്തി അലംകൃത

> **Lead Summary:** സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ പൃഥ്വരാജിന്റേത്. തങ്ങളുടെ കൊച്ചു കൊച്ച് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയക്കുന്ന പൃഥ്വിയുടെയും സുപ്രിയയുടെയും പോസ്റ്റുകൾ നിമിഷ നേരങ്ങൾ കൊണ്ട് ശ്രദ്ധനേടാറുണ്ട്. ഇരുവരുടെയും പോസ്റ്റുകളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയാണ് അവരുടെ മകള്‍ അല്ലി എന്നു വിളിക്കുന്ന അലംകൃത.

## Article Content

സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ പൃഥ്വരാജിന്റേത്. തങ്ങളുടെ കൊച്ചു കൊച്ച് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയക്കുന്ന പൃഥ്വിയുടെയും സുപ്രിയയുടെയും പോസ്റ്റുകൾ നിമിഷ നേരങ്ങൾ കൊണ്ട് ശ്രദ്ധനേടാറുണ്ട്. ഇരുവരുടെയും പോസ്റ്റുകളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയാണ് അവരുടെ മകള്‍ അല്ലി എന്നു വിളിക്കുന്ന അലംകൃത.

ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം അല്ലി പൃഥ്വിരാജിനെ കാണാൻ എത്തിയ സ്റ്റോറിയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ആടുജീവിതം സിനിമയുടെ ജോര്‍ദാനിലെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോൾ. ഇവിടെ നിന്നുള്ള താരത്തിന്റെ നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഇവിടേക്കാണ് മകള്‍ക്കൊപ്പം സുപ്രിയ പൃഥ്വിരാജിന്റെ അടുത്ത് എത്തിയിരിക്കുന്നത്. ഞാനെവിടെയാണെന്ന് ഊഹിക്കാനാവുമോയെന്നായിരുന്നു സുപ്രിയ ചോദിച്ചത് ഇൻസ്റ്റാ​ഗ്രം സ്റ്റോറിയിൽ ചോദിക്കുന്നത്. 70 ലധികം ദിവസത്തിന് ശേഷമായാണ് അലംകൃത ഡാഡയെ കാണുന്നതെന്നും സുപ്രിയ സ്റ്റോറിയില്‍ കുറിച്ചിരുന്നു. ‌

'ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. അള്‍ജീരിയയില്‍ മാത്രം നാല്‍പത് ദിവസത്തോളം ചിത്രീകരണമുണ്ടാകുമെന്ന് അന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനത്തോടെയാകും പൃഥ്വിരാജ് തിരിച്ചെത്തുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/47459/supriya-has-shared-the-story-that-alli-came-to-see-prithviraj-a-few-days-back)