---
title: " 'പാപ്പൻ' ഡബ്ബിം​ഗ് കഴിഞ്ഞു; റിലീസിനൊരുങ്ങി  ചിത്രം"
english_title: "'Pappan' dubbing over; film ready for release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47404/pappan-dubbing-over-image-ready-for-release"
published_at: "2022-06-06T10:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d8843e9e44_SURESH_gopi.jpg"
keywords: []
---

#  'പാപ്പൻ' ഡബ്ബിം​ഗ് കഴിഞ്ഞു; റിലീസിനൊരുങ്ങി  ചിത്രം

> **Lead Summary:** ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

## Article Content

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

നിലവിൽ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ഈ അവസരത്തിൽ ചിത്രത്തിന്റെ ഡബ്ബിം​ഗ് പൂർത്തിയാക്കിയ വിവരം അറിയിക്കുകയാണ് സുരേഷ് ​ഗോപി.

**

സുരേഷ് ​ഗോപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഡബ്ബിം​ഗ് പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുന്നത്. ഡബ്ബിങ് പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ചുവടുവയ്ക്കുന്ന താരത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

[https://twitter.com/i/status/1533329111451480065**](https://twitter.com/i/status/1533329111451480065)

എബ്രഹാം മാത്യൂ മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി പാപ്പനിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിച്ചത്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്.

ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/47404/pappan-dubbing-over-image-ready-for-release)