---
title: "ഭാവനയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് നടി രമ്യ നമ്പീശൻ"
english_title: "Actress Remya Nambeesan wishes Bhavana a happy birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47398/actress-remya-nambeesan-wishes-bhavana-a-happy-birthday"
published_at: "2022-06-06T09:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d8125782a0_BAVANA.jpg"
keywords: []
---

# ഭാവനയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് നടി രമ്യ നമ്പീശൻ

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.

## Article Content

മലയാളികളുടെ പ്രിയതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.

ഇപ്പോഴിതാ ഭാവയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് നടി രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 'കൂടുതൽ ഫൈറ്റിന്, കൂടുതൽ രസകരമാക്കാൻ, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകൾ', എന്നാണ് രമ്യ നമ്പീശൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഇരുവരും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്.

2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഭാവന കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/47398/actress-remya-nambeesan-wishes-bhavana-a-happy-birthday)