---
title: "നടൻ ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു"
english_title: "Actor Shah Rukh Khan Covid confirmed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47340/actor-shah-rukh-khan-covid-confirmed"
published_at: "2022-06-05T20:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cc83c7d9ad_SHAROOK.jpg"
keywords: []
---

# നടൻ ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ബോളിവുഡ് നടൻ ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

## Article Content

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്തിടെ ബോളിവുഡ് താരം കത്രീന കൈഫിനും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമം, കൊവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ബോംബെ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ (ബി.എം.സി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ അറ്റ്‌ലി ചിത്രം ജവാന്റെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഖാൻ. 2023 ജൂണ്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക. നയൻതാരയാണ് നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/47340/actor-shah-rukh-khan-covid-confirmed)