---
title: "'ഫാൻ ബോയ്സ് മമ്മൂക്കയെ കാണാൻ എത്തിയപ്പോൾ'; ചിത്രങ്ങൾ  ശ്രദ്ധനേടുന്നു "
english_title: "'When the fan boys came to see Mammootty'; The pictures are catchy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47329/when-the-fan-boys-came-to-see-mammootty-the-pictures-are-catchy"
published_at: "2022-06-05T19:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cb7018b1ba_mammootty.jpg"
keywords: []
---

# 'ഫാൻ ബോയ്സ് മമ്മൂക്കയെ കാണാൻ എത്തിയപ്പോൾ'; ചിത്രങ്ങൾ  ശ്രദ്ധനേടുന്നു 

> **Lead Summary:** മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. സിനിമാ ജീവിതത്തിൽ അമ്പത് വർഷങ്ങൾ പിന്നിട്ട ഈ പ്രതിഭ കൈവയ്ക്കാത്ത കഥാപാത്രങ്ങൾ വിരളമാണെന്ന് തന്നെ പറയാം.

## Article Content

മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. സിനിമാ ജീവിതത്തിൽ അമ്പത് വർഷങ്ങൾ പിന്നിട്ട ഈ പ്രതിഭ കൈവയ്ക്കാത്ത കഥാപാത്രങ്ങൾ വിരളമാണെന്ന് തന്നെ പറയാം.

ഇത്രയും കാലമായി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മമ്മൂട്ടി കഥാപാത്രങ്ങൾ അഭ്രപാളികളിൽ മിന്നിമറഞ്ഞു.

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന താരത്തിനൊപ്പമുള്ള 'ഫാൻ ബോയ്സിന്റെ' ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി സി വിഷ്ണുനാഥ്, ദീപക് ജോയ്, പാലക്കാട് കെ.എസ്.യു ജില്ലാ സെക്രട്ടറി അജാസ്, മുൻ കെ.എസ്.യു നേതാവും, ഓവർസീസ് കോൺഗ്രസ്സ് നേതാവുമായ അനുരാ മത്തായി, എന്നിവർ മമ്മൂട്ടിയെ കാണാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. നിർമ്മാതാവ് ആന്റോ ജോസഫാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47329/when-the-fan-boys-came-to-see-mammootty-the-pictures-are-catchy)