---
title: "റോബിനെ നേരിട്ട് സ്വീകരിക്കാനാകാത്തതിൽ ഖേദമെന്ന് ഷമ്മി തിലകന്‍"
english_title: "Shammi Thilakan regrets not being able to accept Rob directly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47327/shammi-thilakan-regrets-not-being-able-to-accept-rob-directly"
published_at: "2022-06-05T19:21:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cb525348c3_shemmi.jpg"
keywords: []
---

# റോബിനെ നേരിട്ട് സ്വീകരിക്കാനാകാത്തതിൽ ഖേദമെന്ന് ഷമ്മി തിലകന്‍

> **Lead Summary:** ബി​ഗ് ബോസ് സീസൺ നാലിൽ കളിഞ്ഞ ഒരാഴ്ചയായി സംഭവ ബഹുലമായ കാര്യങ്ങളാണ് അരങ്ങേറിയത്. ജാസ്മിന്റെ വൗക്ക് ഔട്ടും റോബിന്റെ എലിമിനേഷയും മത്സരാർത്ഥികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

## Article Content

ബി​ഗ് ബോസ് സീസൺ നാലിൽ കളിഞ്ഞ ഒരാഴ്ചയായി സംഭവ ബഹുലമായ കാര്യങ്ങളാണ് അരങ്ങേറിയത്. ജാസ്മിന്റെ വൗക്ക് ഔട്ടും റോബിന്റെ എലിമിനേഷയും മത്സരാർത്ഥികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു റോബിൻ‌ ഷോയിൽ നിന്നും എവിക്ട് ആയത്. നിരവധി പേരാണ് താരത്തിന് ആശംസകളും പിന്തുണകളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ റോബിനെ പിന്തുണച്ച് നടന്‍ ഷമ്മി തിലകന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.

> ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയ് റോബിന്‍ ആണെന്നും വിമാനത്താവളത്തില്‍ എത്തിയ റോബിനെ ഹാരമണിയിച്ച് സ്വീകരിക്കാാത്തതില്‍ ഖേദമുണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നു. "ബിഗ് ബോസ് സീസണ്‍4 ലെ യഥാര്‍ത്ഥ വിജയി ഡോ.റോബിന് വിജയാശംസകള്‍.

> വിമാനത്താവളത്തില്‍ ചെന്ന് ഈ 'റിയല്‍ ബിഗ് ബോസിനെ' ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്", എന്നാണ് ഷമ്മി തിലകന്‍ കുറിച്ചത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ റോബിന്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറാലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47327/shammi-thilakan-regrets-not-being-able-to-accept-rob-directly)