---
title: "അന്ന് മുതല്‍ ഡോക്ടര്‍മാരോട് അധിക ബഹുമാനം; സാധിക വേണു ഗോപാല്‍"
english_title: "Extra respect for doctors since then; Sadhika Venu Gopal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47260/extra-respect-for-doctors-since-then-sadhika-venu-gopal"
published_at: "2022-06-05T12:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c520a0956b_sadhika.jpg"
keywords: []
---

# അന്ന് മുതല്‍ ഡോക്ടര്‍മാരോട് അധിക ബഹുമാനം; സാധിക വേണു ഗോപാല്‍

> **Lead Summary:** നടി സാധിക വേണു ഗോപാല്‍ എ എം നസീര്‍ സംവിധാനം ചെയ്യുന്ന അമ്മ മകള്‍ എന്ന സീരിയലില്‍ ദൈര്‍ഘ്യമുള്ള ഒരു അതിഥി വേഷം ചെയ്തതിന്റെ സന്തോഷത്തിലാണ് . ഡോ. ഹേമലത എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ സാധിക അവതരിപ്പിയ്ക്കുന്നത്.

## Article Content

നടി സാധിക വേണു ഗോപാല്‍ എ എം നസീര്‍ സംവിധാനം ചെയ്യുന്ന അമ്മ മകള്‍ എന്ന സീരിയലില്‍ ദൈര്‍ഘ്യമുള്ള ഒരു അതിഥി വേഷം ചെയ്തതിന്റെ സന്തോഷത്തിലാണ് . ഡോ. ഹേമലത എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ സാധിക അവതരിപ്പിയ്ക്കുന്നത്.

ഈ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാധിക ഇപ്പോള്‍. നസീര്‍ സാറിന്റെ സെറ്റിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാല്‍ അത് വലിയൊരു പ്രിവിലേജ് ആണ്. പട്ടുസാരി എന്ന സീരിയലിലൂടെ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തത് അദ്ദേഹമാണ്.

അമ്മ മകള്‍ എന്ന പരമ്പയില്‍ ഡോ ഹേമലതയ്ക്ക് വലിയ പങ്കുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ അമ്മയും മകളും ഒരേ സമയം ഗര്‍ഭിണിയാവുമ്പോള്‍ ചികിത്സിയ്ക്കുന്ന ഡോക്ടറാണ് സാധിക അവതരിപ്പിയ്ക്കുന്ന ഹേമലത. സീരിയലിന് വേണ്ടി ഒരു റോള്‍ ചെയ്തപ്പോള്‍ ശരിക്കുള്ള ഡോക്ടര്‍മാരോട് വല്ലാത്ത ബഹുമാനം തോന്നി. അവര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് താന്‍ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ചെയ്യാത്തത് എന്നും സാധിക വ്യക്തമാക്കി. എനിക്ക് വളരെ ഫ്രീ ആയിരിക്കണം. മോഡലിങ് ചെയ്യണം, ആങ്കറിങും സിനിമയും ചെയ്യണം.

ഒരേ ഒരു കഥാപാത്രത്തില്‍ മാത്രം നിലനില്‍ക്കുത്തിലും എനിക്ക് ഇഷ്ടം, വ്യത്യസ്തവും വെല്ലുവിളികള്‍ നിറഞ്ഞതുമായ പുതിയ ഓരോ വേഷങ്ങളും കാര്യങ്ങളും ചെയ്യുന്നതിലാണ് – സാധിക പറഞ്ഞു. ഷൂട്ടിങ് മുഴുവന്‍ ആശുപത്രിയില്‍ ആയിരുന്നു.

ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു ദിവസം കഴിച്ചു കൂട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. ഓരോ ദിവസവും അത് ചെയ്യുന്ന ഡോക്ടര്‍മാരെ സമ്മതിക്കണം. പ്രത്യേകിച്ചും കൊവിഡ് കാലത്ത്. ഇപ്പോള്‍ എനിക്ക് ഡോക്ടര്‍മാരോട് മുന്‍പത്തെതിനെക്കാളും അധികം ബഹുമാനം ഉണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/47260/extra-respect-for-doctors-since-then-sadhika-venu-gopal)