ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് നുസ്രത്ത് ഭാരുച. ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ഇവർ. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്.
പലപ്പോഴും അത് വിവാദമായി മാറുന്നതും പതിവാണ്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇവർ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. മലയാളികളടക്കം നിരവധി ആളുകളാണ് ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

“പെൺകുട്ടികൾ എപ്പോഴും ബാഗിൽ സാനിറ്ററി പാഡ് കരുതുന്നതുപോലെ കോണ്ടവും കരുതണം എന്നാണ് താരം പറയുന്നത്. എപ്പോഴാണ് ആവശ്യം വരുക എന്ന് പറയാൻ പറ്റില്ല” – ഇതായിരുന്നു നടിയുടെ വാക്കുകൾ. പല മാധ്യമങ്ങളും ഈ വാക്കുകൾ മാത്രമായിരുന്നു എഴുതിയത്. ഇതു കേട്ടതോടെ നിരവധി ആളുകൾ ആയിരുന്നു നടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.
നമ്മളുടെ നാടിന് ഒരു സംസ്കാരമുണ്ട് എന്നും ദയവുചെയ്ത് അത് തകർക്കരുത് എന്നുമായിരുന്നു മലയാളികൾ ഈ നടിയോട് നടത്തിയ അഭ്യർത്ഥന. എന്നാൽ എന്തിനാണ് ഈ നടി ഇങ്ങനെ പറഞ്ഞത് എന്ന് അറിയുമോ? കാരണം കേട്ടപ്പോൾ കയ്യടിച്ചു കൊണ്ട് രംഗത്തെത്തുകയാണ് മലയാളികൾ.
“പെൺകുട്ടികൾ എപ്പോഴും സാനിറ്ററി പാഡ് ബാഗിൽ കരുതുന്നതുപോലെ കോണ്ടവും കയ്യിൽ കരുതണം. കാരണം എപ്പോഴാണ് അത് ആവശ്യം വരിക എന്ന് പറയാൻ പറ്റില്ല. പുരുഷന്മാർക്ക് കോണ്ടം ഉപയോഗിച്ചില്ലെങ്കിലും പ്രത്യേകിച്ച് നഷ്ടമൊന്നും വരാനില്ല.
പക്ഷേ പ്രഗ്നൻസി റിസ്ക് ഉള്ളത് പെൺകുട്ടികൾക്ക് ആണ്. അബോർഷൻ ഒരു ഓപ്ഷൻ ആണെങ്കിലും അത് എത്രത്തോളം ആരോഗ്യകരമാണ് എന്നത് മറ്റൊരു വിഷയമാണ്. മാത്രവുമല്ല അബോഷൻ കഴിഞ്ഞ പെൺകുട്ടികൾ നേരിടുന്നത് വലിയ രീതിയിലുള്ള മാനസിക-ശാരീരിക സമ്മർദ്ദങ്ങൾ കൂടി ആയിരിക്കും. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ എപ്പോഴും ഒരു കോണ്ടം ബാങ്കിൽ കരുതുന്നത് വളരെ നല്ലതാണ്” – നടിയുടെ വാക്കുകൾ ഇങ്ങനെ.
നിരവധി ആളുകളാണ് ഇപ്പോൾ നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പെൺകുട്ടികൾക്ക് വളരെ നല്ല ഉപദേശം ആണ് താരം നൽകിയിരിക്കുന്നത് എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും ഒരുപോലെ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
താരം പറഞ്ഞ വാക്കുകൾ എല്ലാം തന്നെ വളരെ സത്യമാണ് എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്. ഞങ്ങൾ ഉടൻ തന്നെ ഇത് ഞങ്ങളുടെ വീട്ടിലെ പെൺകുട്ടികളുമായി പങ്കുവയ്ക്കും എന്നാണ് മലയാളികൾ ഒന്നടങ്കം ഇപ്പോൾ അഭിപ്രായപ്പെടുന്നത്.
Content Highlight: Nusrat Bharucha's words go viral on social media


































