---
title: "ഇടറുന്ന ശബ്ദത്തോടെ, വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ നെടുമുടി വേണുവിന്റെ വീട്ടില്‍ മോഹന്‍ലാല്‍"
english_title: "Mohanlal at Nedumudi Venu's house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4725/mohanlal-at-nedumudi-venus-house"
published_at: "2021-10-12T12:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61653490832ae_mohanlal.jpg"
keywords: []
---

# ഇടറുന്ന ശബ്ദത്തോടെ, വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ നെടുമുടി വേണുവിന്റെ വീട്ടില്‍ മോഹന്‍ലാല്‍

> **Lead Summary:** തന്റെ പ്രിയപ്പെട്ട സ്‌നേഹിതന് അവസാനമായി ഒരു നോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്. മോഹന്‍ലാലും നെടുമുടി വേണുവും തമ്മിലുള്ള സൗഹൃദ ബന്ധം വാക്കുകള്‍ക്കപ്പുറമാണെന്നാണ് ഇരുവരെയും അടുത്തറിയാവുന്നവര്‍ പറയുന്നത്. വേണു ചേട്ടന്റെ ചേതനയറ്റ ശരീരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ലാലിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

## Article Content

തന്റെ പ്രിയപ്പെട്ട സ്‌നേഹിതന് അവസാനമായി ഒരു നോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്. മോഹന്‍ലാലും നെടുമുടി വേണുവും തമ്മിലുള്ള സൗഹൃദ ബന്ധം വാക്കുകള്‍ക്കപ്പുറമാണെന്നാണ് ഇരുവരെയും അടുത്തറിയാവുന്നവര്‍ പറയുന്നത്. വേണു ചേട്ടന്റെ ചേതനയറ്റ ശരീരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ലാലിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് ആയിരുന്ന മോഹന്‍ലാല്‍, നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് നാട്ടില്‍ എത്തിയത്. നേരെ നെടുമുടി വേണുവിന്റെ വീട്ടിലേക്ക് ആണ് വന്നത്. പടിക്കല്‍ എത്തിയ ശേഷം അകത്തേക്ക് കയറാന്‍ മോഹന്‍ലാല്‍ ഒന്ന് അമാന്തിച്ചു. മാധ്യമങ്ങള്‍ നെടുമുടി വേണുവിനെ കുറിച്ച് ചോദിയ്ക്കുമ്പോള്‍ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ കാറിയില്‍ കയറി പോവുകയായിരുന്നു ലാല്‍.

എന്റെ സഹോദരനാണോ എന്ന് ചോദിച്ചാല്‍ അതിനൊക്കെ അപ്പുറത്തുള്ള ബന്ധമാണ് വേണു ചേട്ടനും താനും തമ്മില്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 'വേണു ചേട്ടന്റെ അമ്മയായുമുള്ള ബന്ധമൊക്കെ ഇപ്പോള്‍ ഓര്‍ത്ത് പോവുന്നു. ഈ വീട്ടില്‍ ഞാന്‍ എപ്പോഴും വരാറുണ്ട്. നഷ്ടം എന്ന വാക്ക് അല്ല.. അതിനപ്പുറം എന്തോ ആണ്. എനിക്ക് പറയാന്‍ അറിയില്ല' എന്ന് പറഞ്ഞ് ലാല്‍ നിര്‍ത്തുകയായിരുന്നു. ലാലിന്റെ കണ്ണുകള്‍ നിറഞ്ഞു നില്‍ക്കുന്ന ക്ലോസ് ഇനഫ് ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നുണ്ട്.

മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു നെടുമുടി വേണു എന്നാണ് പ്രിയദര്‍ശന്‍ ഇരുവരുടെയും സ്‌നേഹ ബന്ധത്തെ കുറിച്ച് പറഞ്ഞത്. വേണു ചേട്ടന്‍ എന്റെ അനുഗ്രഹമാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ലാലും പറഞ്ഞിരുന്നു. ഒരു ജേഷ്ഠ സഹോദരനെപ്പോലെ, ചേര്‍ത്തു പിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്.

എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടു ചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചു സമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല എന്ന് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/4725/mohanlal-at-nedumudi-venus-house)