---
title: "പ്രണയത്തിലകപ്പെട്ട് ചതിക്കപ്പെട്ട അനുഭവം പങ്കുവെച്ച് നടി ബീന ആന്റണി"
english_title: "Actress Beena Antony shares her experience of being cheated on in love."
publisher: "moviemax.in"
canonical_url: "https://moviemax.in/news/47238/actress-beena-antony-shares-her-experience-of-being-cheated-on-in-love-new"
published_at: "2022-06-05T10:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c408e5aa23_ antony.jpg"
keywords: []
---

# പ്രണയത്തിലകപ്പെട്ട് ചതിക്കപ്പെട്ട അനുഭവം പങ്കുവെച്ച് നടി ബീന ആന്റണി

> **Lead Summary:** പ്രണയത്തിലകപ്പെട്ട് ചതിക്കപ്പെട്ട അനുഭവം പങ്കുവെച്ച് നടി ബീന ആന്റണി. ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ വെച്ചാണ് അവര്‍ തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. സിനിമാ മേഖലയില്‍ വന്ന ശേഷമായിരുന്നു ഈ പ്രണയമെന്നും നടന്‍ കൃഷ്ണകുമാറാണ് താന്‍ ചതിക്കപ്പെ ടുകയാണെന്ന് മനസ്സിലാക്കി തന്നതെന്നും അവര്‍ പറഞ്ഞു.

## Article Content

പ്രണയത്തിലകപ്പെട്ട് ചതിക്കപ്പെട്ട അനുഭവം പങ്കുവെച്ച് നടി ബീന ആന്റണി. ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ വെച്ചാണ് അവര്‍ തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. സിനിമാ മേഖലയില്‍ വന്ന ശേഷമായിരുന്നു ഈ പ്രണയമെന്നും നടന്‍ കൃഷ്ണകുമാറാണ് താന്‍ ചതിക്കപ്പെ ടുകയാണെന്ന് മനസ്സിലാക്കി തന്നതെന്നും അവര്‍ പറഞ്ഞു.

ഇന്റസ്ട്രിയില്‍ വന്ന ശേഷം എനിക്ക് നല്ല ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. ഞാന്‍ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. പുള്ളിക്കാരനും ഓകെ പറഞ്ഞു.

വീട്ടില്‍ എല്ലാം അറിയാമായിരുന്നു. പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്. നടന്‍ കൃഷ്ണകുമാറാണ് എന്നോട് പറഞ്ഞത്,

‘എടീ നീ ചീറ്റ് ചെയ്യപ്പെടുകയാണ്.. അയാള്‍ വിവാഹിതനാണ്’ എന്ന്. പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. കൃഷ്ണകുമാര്‍ ഉറപ്പിച്ച് പറഞ്ഞു, എന്റെ ഭാര്യ വീടിന് അടുത്താണ് അയാള്‍ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുന്നത് എന്ന്. ബീന പറഞ്ഞു. കൊവിഡ് കാലത്ത് കുടുംബത്തിന് ഉണ്ടായ ആഘാതത്തെ കുറിച്ചും ബീന ആന്റണി തുറന്ന് പറയുന്നുണ്ട്.

മരണത്തിന്റെ അറ്റത്ത് പോയിട്ടാണ് ഞാന്‍ തിരിച്ചു വന്നത്. വെന്റിലേറ്ററിലേക്ക് മാറ്റേണ്ടതായിരുന്നുവത്രെ. പക്ഷെ വെന്റിലേറ്റര്‍ ഇല്ലാത്തത് കൊണ്ട് മാത്രം ഐസിയുവില്‍ തന്നെ കിടത്തുകയായിരുന്നു.

അതിനെക്കാള്‍ എല്ലാം വലിയ വേദന എന്റെ സഹോദരിയുടെ മകന്‍ നഷ്ടപ്പെട്ടതാണ്. ബോഡി പോലും ഞങ്ങളെ കാണിച്ചിരുന്നില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/47238/actress-beena-antony-shares-her-experience-of-being-cheated-on-in-love-new)