---
title: "മമ്മൂക്ക മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിനോട് ദേഷ്യപ്പെട്ടു: അന്നത്തെ സംഭവത്തെക്കുച്ച് ബാബു ആന്റണി"
english_title: "Mammootty angry with makeup artist: Babu Antony after the incident that day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47221/mammootty-angry-with-makeup-artist-babu-antony-after-the-incident-that-day"
published_at: "2022-06-05T08:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c170eecb6f_mammootty.jpg"
keywords: []
---

# മമ്മൂക്ക മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിനോട് ദേഷ്യപ്പെട്ടു: അന്നത്തെ സംഭവത്തെക്കുച്ച് ബാബു ആന്റണി

> **Lead Summary:** ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുകയാണ് ബാബു ആന്റണി. ദക്ഷിണേന്ത്യയിലെ കൊക്കെയ്ന്‍ മാഫിയയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ഈ സിനിമയ്ക്ക് ആധാരം ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

## Article Content

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുകയാണ് ബാബു ആന്റണി. ദക്ഷിണേന്ത്യയിലെ കൊക്കെയ്ന്‍ മാഫിയയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ഈ സിനിമയ്ക്ക് ആധാരം ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് ബാബു ആന്റണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് അറിയാവുന്ന മമ്മൂക്ക സീരിയസ് ആണെന്നാണ് താരം പറയുന്നത്. തനിക്ക് ശരിയായി മെയ്ക്കപ്പ് ചെയ്തു തരാത്തതിന് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിനെ മമ്മൂട്ടി വഴക്ക് പറഞ്ഞ അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

**

**

**ബാബു ആന്റണിയുടെ വാക്കുകള്‍ **

ഒരു സെറ്റില്‍ വെച്ച് എനിക്ക് മെയ്ക്കപ്പ് മാന്‍ മെയ്ക്കപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോള്‍ ‘അയാള്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് ആണ് നല്ല പോലെ മെയ്ക്കപ്പ് ചെയ്യൂ’ എന്ന് മമ്മൂക്ക മെയ്ക്കപ്പ് മാനോട് പറഞ്ഞു.

അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് അറിയാവുന്ന മമ്മൂക്ക വളരെ സീരിയസ് ആയ ഒരാളാണ്. ബ്ലാക്ക് എന്ന സിനിമ സെറ്റില്‍ വച്ച് ഒരു തവണ മമ്മൂക്ക എന്നോട് ചോദിച്ചു ബാബു എന്താണ് ഒറ്റക്ക് ഇരിക്കുന്നത് എന്ന്.

ഞാന്‍ മറുപടിയായി പറഞ്ഞു എല്ലാവരും തിരക്കില്‍ ആയത് കൊണ്ടാണ് എന്ന്. അപ്പോള്‍ വീണ്ടും എന്നോട് ചോദിച്ചു, ബാബുവിന് വേറെ എന്തെങ്കിലും ബിസിനസ് ഉണ്ടോ എന്ന് ? ഞാന്‍ ഇല്ല എന്ന് പറഞ്ഞു.

അപ്പോള്‍ അടുത്ത ചോദ്യം വന്നു, അങ്ങനെ അധികം സിനിമകള്‍ ഒന്നും ചെയ്യുന്നില്ലല്ലോ, പിന്നെ എങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ മുന്നോട്ട് പോകുന്നത് എന്ന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47221/mammootty-angry-with-makeup-artist-babu-antony-after-the-incident-that-day)