ബോളിവുഡിലെ മുൻനിര നടിയാണ് നുസ്രത്ത് ബറൂച്ച. ഒരു നല്ല നടി എന്ന നിലയിൽ പേര് കേട്ട വ്യക്തി ആണ് താരം. ഇപ്പോഴിതാ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. നുസ്രത്ത് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജൻഹിത് മേ ജാരി ‘. ഈ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് താരം ഈ അഭിപ്രായപ്രകടനം നടത്തിയത്. ഒരു അഭിമുഖത്തിലൂടെ ആയിരുന്നു പ്രതികരണം.
കോണ്ടം ഒരിക്കൽ ഉപയോഗിച്ചില്ല എന്ന് കരുതി പുരുഷന്മാർക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരാൻ പോകുന്നില്ല എന്ന് താരം പറയുന്നു. പക്ഷേ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല എന്ന് നുസ്രത്ത് ചൂണ്ടിക്കാണിക്കുന്നു. ഗർഭിണിയായാൽ ശരീരത്തിൽ വലിയ ഹോർമോൺ വ്യതിയാനം സംഭവിക്കും. ഗർഭച്ഛിദ്രം ഒരു പ്രതിവിധിയാണ്. പക്ഷേ മറ്റൊരു കാര്യമുണ്ട്.

അത് ആരോഗ്യകരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പുരുഷന്മാർക്ക് കോണ്ടം വാങ്ങാൻ താൽപര്യം ഇല്ലെങ്കിൽ പെൺകുട്ടികൾ ഒരെണ്ണം കയ്യിൽ കരുതണം. ഒരു സാനിറ്ററി പാഡ് കയ്യിൽ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാൽ മതി അത്. പെൺകുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ് ഇത്.
അതിനാലാണ് താൻ ഇതിനെക്കുറിച്ച് പറയുന്നത്. ഗർഭഛിദ്രം ചെയ്ത പെൺകുട്ടികൾ നേരിടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണം.

ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ്. എന്തായാലും താരം പറഞ്ഞ ഇക്കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഇതിനെപ്പറ്റി വരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിക്കുന്നുണ്ട്.
Content Highlight: The condom should always be kept in a bag; Says Nusrat Baruch


































