---
title: "എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി; നടി സോന നായര്‍"
english_title: "Actress Sona Nair shares her experience of acting in the super hit Mohanlal movie Naran."
publisher: "moviemax.in"
canonical_url: "https://moviemax.in/news/47141/actress-sona-nair-shares-her-experience-of-acting-in-the-super-hit-mohanlal-movie-naran"
published_at: "2022-06-04T15:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b322d964c6_sona.jpg"
keywords: []
---

# എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി; നടി സോന നായര്‍

> **Lead Summary:** സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം നരനില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി സോന നായര്‍. നടി അവതരിപ്പിച്ച കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിനും വലിയ ജനപ്രീതി ലഭിച്ചിരുന്നു.

## Article Content

സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം നരനില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി സോന നായര്‍. നടി അവതരിപ്പിച്ച കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിനും വലിയ ജനപ്രീതി ലഭിച്ചിരുന്നു.

പക്ഷേ തന്റെ കഥാപാത്രത്തിന് പ്രധാന്യമുള്ള ഒരു സീന്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി പറയുകയാണ് നടി ഇപ്പോള്‍.  യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

**

**

**നടിയുടെ വാക്കുകള്‍ **

ഭാവന അവതരിപ്പിച്ച ലീല എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടൊരു സീനുണ്ടായിരുന്നു. ശാന്തയുടെ വീട്ടില്‍ വേലായുധന്‍ കിടക്കുന്നത് കൊണ്ടാണ് ലീല വേലായുധനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തത്. അങ്ങനെ ഭാവനയുടെ ലീല എന്ന കഥാപാത്രത്തിനൊപ്പം കിടിലനൊരു സീനുണ്ട്. അതൊരു കടവില്‍ വെച്ച് എടുത്തതാണ്.

സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്. പക്ഷേ അതും സിനിമയില്‍ ഇല്ല. വേലായുധനെ കുറിച്ച് ശാന്ത ലീലയ്ക്ക് പറഞ്ഞ് കൊടുക്കുന്നതാണ് സീനിലുള്ളത്’.

ആ സീന്‍ നരനില്‍ എനിക്ക് നഷ്ടമാണ്. എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി. ഞാനല്ല എന്റെ സൗണ്ട് ഡബ്ബ് ചെയ്തത്. സാധാരണ എല്ലാ സിനിമകല്‍ലും ഞാനാണ് ഡബ്ബ് ചെയ്യുന്നത്. പക്ഷേ അന്നത് സാധിച്ചില്ല.

സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അതുകൊണ്ട് സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനും ക്ലൈമാക്സ് സീനും അതിലൂടെ നഷ്ടമായെന്ന് സോന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/47141/actress-sona-nair-shares-her-experience-of-acting-in-the-super-hit-mohanlal-movie-naran)