സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് ലക്ഷങ്ങള്‍ നേടുന്ന താരം

സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് ലക്ഷങ്ങള്‍ നേടുന്ന താരം
2022-06-04T14:33:00 | By Susmitha Surendran

സിനിമകളിലൂടെയോ ടെലിവിഷന്‍ ഷോകളിലൂടെയോ എല്ലാം ലക്ഷക്കണക്കിന് ആരാധകരെ നേടുന്ന താരങ്ങളുണ്ട് ( Television Stars). ഇത്തരത്തില്‍ താരങ്ങളോടുള്ള ആരാധന മൂത്ത് അവരെ ഒരുനോക്ക് കാണാനോ അവരോട് ഒന്ന് സംസാരിക്കാനോ ഒരു ഫോട്ടോ എടുക്കാനോ എല്ലാം കഴിയാവുന്ന ശ്രമങ്ങളെല്ലാം നടത്തുന്നവരുണ്ട്.

ചിലരാണെങ്കില്‍ തങ്ങളുടെ പ്രിയതാരങ്ങള്‍ ഉപയോഗിച്ച വസ്ത്രമോ, മറ്റെന്തെങ്കിലും സാധനങ്ങളോ അവരുടെ ഓര്‍മ്മയ്ക്കായോ, താരവുമായുള്ള ബന്ധത്തിന്‍റെ സൂചനയായോ സൂക്ഷിക്കാന്‍ താല്‍പര്യപ്പെടാറുണ്ട് ( Fan Following ) . ഇത്തരക്കാര്‍ക്ക് വേണ്ടി പ്രമുഖ താരങ്ങള്‍ ഉപയോഗിച്ച സാധനങ്ങള്‍ ലേലത്തിന് വില്‍പന നടക്കുക വരെ ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെയിതാ ഒരു താരം തന്‍റെ വിയര്‍പ്പാണ് ആരാധകര്‍ക്ക് വില്‍ക്കുന്നത്.

അമേരിക്കന്‍ യൂട്യൂബറും ടെലിവിഷന്‍ താരവുമായ ( Television Stars) സ്റ്റെഫാനി മാറ്റോ ആണ് തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് ( Fan Following ) കാശാക്കുന്നത്. തന്‍റെ വിയര്‍പ്പ് നിറച്ച കുപ്പിയൊന്നിന് നാല്‍പതിനായിരം രൂപയ്ക്കടുത്താണ് ഇവര്‍ വിലയിട്ടിരിക്കുന്നത്. ഈ രീതിയില്‍ ദിവസേന നാല് ലക്ഷത്തിലധികം പണം ഇവര്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഒരു ദിവസത്തില്‍ പത്ത് കുപ്പി വിയര്‍പ്പെങ്കിലും താന്‍ ശേഖരിച്ചുവയ്ക്കാറുണ്ടെന്ന് മുപ്പത്തിയൊന്നുകാരിയായ സ്റ്റെഫാനി പറയുന്നു. താനൊരു 'മനുഷ്യ മേപ്പിള്‍ മരം' ആണെന്നും അവ ചെയ്യുന്നത് പോലെ താന്‍ സ്വയം തന്‍റെ സത്ത എടുക്കുകയാണെന്നും സ്റ്റെഫാനി ആലങ്കാരികമായി പറയുന്നു. തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് നല്‍കുന്നതിലൂടെ അവരുമായുള്ള തന്‍റെ ബന്ധം കുറെക്കൂടി സുദൃഢമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഇതിന് മുമ്പും ഇത്തരത്തില്‍ വിചിത്രമായ 'ബിസിനസ്' ചെയ്തതിന്‍റെ പേരില്‍ സ്റ്റെഫാനി വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റാണ് നേരത്തെ സ്റ്റെഫാനി വാര്‍ത്തകളില്‍ ഇടം നേടിയത്.

എന്നാലിത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയതോടെ ആരോഗ്യവിദഗ്ധര്‍ ഇടപെടുകയും ഈ 'ബിസിനസ്' എന്നത്തേക്കുമായി സ്റ്റെഫാനിക്ക് അവസാനിപ്പിക്കേണ്ടിയും വരികയായിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ വിയര്‍പ്പ് വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതും വാര്‍ത്തകളില്‍ ചര്‍ച്ചയാകുമ്പോള്‍ ഇനിയെന്തെങ്കിലും നടപടി ഇവര്‍ക്കെതിരെ വരുമോയെന്നത് കണ്ടറിയണം.

Content Highlight: The actress who made millions by selling Sweating in the breasts to fans; The incident went viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup