ലോക ക്രിക്കറ്റിലെ തന്നെ വലിയ പേരുകളിലൊന്നാണ് എംഎസ് ധോണി. ഒരിക്കല്‍ ധോണിയുടെ പേരിനൊപ്പം ഉയര്‍ന്നു വന്ന പേരായിരുന്നു റായ് ലക്ഷ്മിയുടേത്. മലയാളികള്‍ക്കും സുപരിചിതയാണ് റായ് ലക്ഷ്മി. ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ മാധ്യമങ്ങളിലെ സ്ഥിരം ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. 2009 ലായിരുന്നു ധോണിയും റായ് ലക്ഷ്മിയും അടുക്കുന്നതും അകലുന്നതുമെല്ലാം.
തന്റെ ജീവിതത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധമെന്നായിരുന്നു പിന്നീട് ഇതേക്കുറിച്ച് റായ് ലക്ഷ്മി തന്്നെ പറഞ്ഞത്. ഒരിക്കല്‍ താരം ഇതേക്കുറിച്ച് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. ”അടുത്തെങ്ങും വിട്ടു പോകാത്തൊരു കറയോ പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു.

ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. എനിക്ക് തോന്നുന്നത് ഒരുകാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ്”.
ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞുവെങ്കിലും തങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബഹുമാനമുണ്ടെന്നാണ് റായ് ലക്ഷ്മി പറയുന്നത്. ”എനിക്കവനെ നന്നായി അറിയാം.
അതിനെ എങ്ങനെ വിളിക്കണമെന്ന് അറിയില്ല. കാരണം അതൊരിക്കലും വര്‍ക്ക് ഔട്ട് ആയിരുന്നില്ല. ഞങ്ങള്‍ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവന്‍ മുന്നോട്ട് പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാന്‍ ഇന്ന് വളരെ സന്തുഷ്ടയാണ്, ജോലിയാണ് എനിക്ക് പ്രധാനപ്പെട്ടത്” എന്നായിരുന്നു താരം പറഞ്ഞത്.
Content Highlight: A stain that does not leave the relationship with Dhoni; Rai Lakshmi

































