---
title: "ഉര്‍ഫിയുടെ ഗ്ലാമര്‍ ചാക്ക് വേഷത്തിനെതിരെ വിമര്‍ശനം"
english_title: "Criticism of Urfi's glamorous role"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47096/criticism-of-urfis-glamorous-role"
published_at: "2022-06-04T12:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b08b4c499b_urfi.jpg"
keywords: []
---

# ഉര്‍ഫിയുടെ ഗ്ലാമര്‍ ചാക്ക് വേഷത്തിനെതിരെ വിമര്‍ശനം

> **Lead Summary:** വേറിട്ട വസ്ത്രധാരണരീതിയുടെ പേരില്‍ വിമര്‍ശനങ്ങളേറ്റ് വാങ്ങുന്ന ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. വേറിട്ട ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഇവര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം.

## Article Content

വേറിട്ട വസ്ത്രധാരണരീതിയുടെ പേരില്‍ വിമര്‍ശനങ്ങളേറ്റ് വാങ്ങുന്ന ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. വേറിട്ട ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഇവര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം.

ഇപ്പോഴിതാ ചാക്കു കൊണ്ട് വസ്ത്രം തുന്നിയാണ ്ഉര്‍ഫിയുടെ പുത്തന്‍ പരീക്ഷണം. ചണച്ചാക്ക് വെട്ടിയാണ് നടി തന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് വൈറലായതോടെ നിരവധി ട്രോളുകളും പ്രചരിക്കാന്‍ തുടങ്ങി.

ചിത്രത്തിന് താഴെ നിരവധി നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. നടിയുടേത് ഗതികേടാണെന്നും ഇതാണോ ഫാഷന്‍ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

2016ല്‍ ടെവിഷന്‍ സീരിയലുകളിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഉര്‍ഫി. 2021ല്‍ ബിഗ് ബോസ് ഒടിടി സീസണ്‍ ആദ്യ ഭാഗത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. ഉടനെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ് ഉര്‍ഫി.

### Related Links & Sources
- [Original Story Source](https://moviemax.in/news/47096/criticism-of-urfis-glamorous-role)