---
title: "'ബിബി'യിൽ നിന്നും ജാസ്മിൻ പോയത് തന്നെ; വീഡിയോയുമായി നിമിഷ"
english_title: "Jasmine is gone from 'BB'; nimisha with video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47059/jasmine-is-gone-from-bb-nimisha-with-video"
published_at: "2022-06-04T10:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ae83016e47_jasmin.jpg"
keywords: []
---

# 'ബിബി'യിൽ നിന്നും ജാസ്മിൻ പോയത് തന്നെ; വീഡിയോയുമായി നിമിഷ

> **Lead Summary:** ബി​ഗ് ബോസ് സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഷോ ഫൈനലിലേക്ക് അടുക്കുംന്തോറും വൻ സംഭവങ്ങളാണ് വീട്ടിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും വാക്ക് ഔട്ട് ചെയ്തത് മത്സരാർത്ഥികളിലും ആരാധകരിലും ഞെട്ടൽ ഉളവാക്കിയിരുന്നു.

## Article Content

ബി​ഗ് ബോസ് സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഷോ ഫൈനലിലേക്ക് അടുക്കുംന്തോറും വൻ സംഭവങ്ങളാണ് വീട്ടിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും വാക്ക് ഔട്ട് ചെയ്തത് മത്സരാർത്ഥികളിലും ആരാധകരിലും ഞെട്ടൽ ഉളവാക്കിയിരുന്നു.

എന്നാൽ ജാസ്മിൻ പോയി കാണില്ല സീക്രട്ട് റൂമിൽ കാണുമെന്ന താരത്തിലുള്ള പ്രചാരണങ്ങൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ അവസരത്തിൽ ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും നിന്നും പുറത്തേക്ക് പോയി എന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.

**

ബി​ഗ് ബോസിലെ മുൻ മത്സരാർത്ഥിയായിരുന്ന നിമിഷക്കൊപ്പമുള്ള ജാസ്മിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 'ചെറിയ കാത്തിരിപ്പിന് ശേഷം നമ്മൾ കണ്ടുമുട്ടി' എന്നാണ് വീഡിയോയിൽ ജാസ്മിൻ പറയുന്നത്. 'നല്ല കാര്യങ്ങൾ ചെയ്യാം' എന്ന കുറിപ്പോടെയാണ് ജാസ്മിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും നിമിഷ പങ്കുവച്ചിരിക്കുന്നത്.

ബി​ഗ് ബോസ് സീസൺ നാലിന്റെ അറുപത്തി ഒൻപതാമത്തെ എപ്പിസോഡിലാണ് ജാസ്മിൻ സ്വയം പുറത്തേക്ക് പോയത്. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ. റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയതോടെയാണ് ബി​ഗ് ബോസിന്റെ ഈ ആഴ്ചയിലെ നിറം മാറിതുടങ്ങിയത്.

[https://www.instagram.com/legally__.brunette/?utm_source=ig_embed&ig_rid=12fb1d35-8b70-4089-bb5d-6db8455d7b52**](https://www.instagram.com/legally__.brunette/?utm_source=ig_embed&ig_rid=12fb1d35-8b70-4089-bb5d-6db8455d7b52)

റോബിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് ചേരികളായി തിരിഞ്ഞു. ഈ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് എന്താണ് അന്ന് നടന്നതെന്ന് ബി​ഗ് ബോസ് മത്സരാർത്ഥികളോട് ആരാഞ്ഞത്. ഓരോരുത്തരും അവരവർ കണ്ട കാര്യങ്ങൾ പറഞ്ഞു.

എന്നാൽ ബി​ഗ് ബോസ് റോബിനെ തിരിച്ചുകൊണ്ടു വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ജാസ്മിൻ സ്വയം പുറത്തേക്ക് പോയിരിക്കുകയാണ്. റോബിനെ തിരികെ വീട്ടിൽ എത്തിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് ജാസ്മിൻ സ്വയം വാക്ക് ഔട്ട് നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47059/jasmine-is-gone-from-bb-nimisha-with-video)