---
title: "'അരേ വാട്ടേ ഗ്ളാമര്‍' നസ്രിയയുടെ ഹോട്ട് ചിത്രങ്ങള്‍ക്ക് പൊളി കമന്റുമായി ദുല്‍ഖര്‍ സല്‍മാന്‍"
english_title: "Dulquer Salman comments on Nazriya's hot pictures in 'Are What Glamor'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47018/dulquer-salman-comments-on-nazriyas-hot-pictures-in-are-what-glamor"
published_at: "2022-06-03T23:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a47bf77061_nazriya.jpg"
keywords: []
---

# 'അരേ വാട്ടേ ഗ്ളാമര്‍' നസ്രിയയുടെ ഹോട്ട് ചിത്രങ്ങള്‍ക്ക് പൊളി കമന്റുമായി ദുല്‍ഖര്‍ സല്‍മാന്‍

> **Lead Summary:** **ക്യൂ**ട്ട്‌നെസ് കൊണ്ടും നാച്ചുറല്‍ അഭിനയം കൊണ്ടും ആരാധകരുടെ പ്രിയങ്കരിയായി മാറിയ നസ്രിയ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്.

## Article Content

**ക്യൂ**ട്ട്‌നെസ് കൊണ്ടും നാച്ചുറല്‍ അഭിനയം കൊണ്ടും ആരാധകരുടെ പ്രിയങ്കരിയായി മാറിയ നസ്രിയ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്.

ഗ്ളാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെ അഭിനന്ദിച്ച്‌ ആരാധകര്‍ മാത്രമല്ല നിരവധി സിനിമാ താരങ്ങളും എത്തിയിരുന്നു. ഓഫ് ഷോല്‍ഡര്‍ ഗൗണില്‍ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളില്‍ കാണപ്പെടുന്നത്.

'ആന്റേ സുന്ദരനികിയുടെ പ്രമോഷനാണോ? അല്ല, എന്തുകൊണ്ടായിക്കൂടാ' എന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ ആന്റേ സുന്ദരനികി ജൂണ്‍ പത്തിന് റിലീസ് ചെയ്യുമെന്നാണ് അഭ്യൂഹം.

തെലുങ്ക് സൂപ്പര്‍താരം നാനിയാണ് ചിത്രത്തിലെ നായകന്‍. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി പ്രശംസകളും ലഭിക്കുകയാണ്. അരേ! വാട്ടേ ഗ്ളാമര്‍ ( എന്തൊരു സൗന്ദര്യം) എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്തത്.

ശ്രിന്ദ, അഹാന കൃഷ്ണ, അന്ന ബെന്‍, പ്രയാഗ മാര്‍ട്ടിന്‍, സാനിയ ഇയ്യപ്പന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അനുപമ പരമേശ്വരന്‍, എസ്തര്‍ അനില്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രങ്ങളെ അഭിനന്ദിച്ച്‌ രംഗത്തെത്തിയ മറ്റ് താരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/47018/dulquer-salman-comments-on-nazriyas-hot-pictures-in-are-what-glamor)