---
title: "20 ലക്ഷം വിലയുള്ള വാച്ച് ഒക്കെ രാജുവിൻ്റെ കൈയിൽ ഉണ്ടാകും; മല്ലിക സുകുമാരൻ "
english_title: "Now Mallika sukumaran is talking about her son's love for vehicles"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46990/now-mallika-sukumaran-is-talking-about-her-sons-love-for-vehicles"
published_at: "2022-06-03T19:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a19a01b4db_mallika.jpg"
keywords: []
---

# 20 ലക്ഷം വിലയുള്ള വാച്ച് ഒക്കെ രാജുവിൻ്റെ കൈയിൽ ഉണ്ടാകും; മല്ലിക സുകുമാരൻ 

> **Lead Summary:** മലയാളത്തിലെ പ്രമുഖ താരകുടുംബം ആണ് മല്ലികാ സുകുമാരൻ്റേത്. നിരവധി ആരാധകരാണ് ഈ കുടുംബത്തിന് ഉള്ളത്. ഇവരുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. മല്ലികാ സുകുമാരൻ ആണ് തൻറെ ഭർത്താവിൻറെ മരണശേഷം മക്കളെ പഠിപ്പിച്ചു വലുതാക്കി ഈ നിലയിൽ എത്തിച്ചത്.

## Article Content

മലയാളത്തിലെ പ്രമുഖ താരകുടുംബം ആണ് മല്ലികാ സുകുമാരൻ്റേത്. നിരവധി ആരാധകരാണ് ഈ കുടുംബത്തിന് ഉള്ളത്. ഇവരുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. മല്ലികാ സുകുമാരൻ ആണ് തൻറെ ഭർത്താവിൻറെ മരണശേഷം മക്കളെ പഠിപ്പിച്ചു വലുതാക്കി ഈ നിലയിൽ എത്തിച്ചത്.

ഇപ്പോഴിതാ മകൻറെ വാഹന പ്രേമത്തെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക. സുകുമാരൻറെ വണ്ടി പ്രേമം അതുപോലെ കിട്ടിയിരിക്കുന്നത് പൃഥ്വിക്കാണ് എന്ന് താരം പറയുന്നു.

അവൻറെ കാറുകളിൽ ലംബോർഗിനിയിൽ കയറാൻ ആണ് തനിക്ക് ഏറെ ബുദ്ധിമുട്ട് ഉള്ളത്. ഇതിൽ മാത്രം കേറാൻ പറയരുത് എന്ന് അവനോട് പറയും. അതിൽ നിന്നൊക്കെ ഇറങ്ങണമെങ്കിൽ തൂങ്ങി പിടിച്ചു പുറത്തേക്ക് കാലു വെച്ച് ഇറങ്ങണം. തങ്ങളെപ്പോലെ ഉള്ളവർക്ക് പറ്റിയ വണ്ടി അല്ല അത്. പൃഥ്വിയുടെ വണ്ടികളിൽ ഏറ്റവും ഇഷ്ടം റേഞ്ച് റോവറാണ് എന്നും താരം പറയുന്നു.

വാച്ചും കാറും രാജുവിനു ഭയങ്കര ക്രെസ് ആണ്. എവിടെപ്പോയാലും വാച്ച് വാങ്ങും. 20 ലക്ഷം വിലയുള്ള വാച്ച് ഒക്കെ രാജുവിൻ്റെ കൈയിൽ ഉണ്ടാകും. ലംബോർഗിനി വാങ്ങിയപ്പോൾ അതിൻറെ വില കേട്ട് താൻ ഞെട്ടിപ്പോയി. അമ്മയെ ഞാൻ ഒരു വണ്ടി എടുക്കട്ടെ എന്ന് ഇടയ്ക്ക് ചോദിക്കും.

പൊന്നുമോനേ നിൻറെ കാശ്, നീ ടാക്സ് അടക്കുന്നു, ഇഷ്ടമുള്ളത് ചെയ്യാൻ പറയും. വീട്ടിൽ സിനിമയെക്കുറിച്ച് ആരും അങ്ങനെ വലിയ ചർച്ചകൾ ചെയ്യാറില്ല. ചില സമയത്ത് എപ്പോഴാണ് പുതിയ റിലീസ് എന്നൊക്കെ ചോദിക്കാറുണ്ട്. അതിൽ കൂടുതൽ ചർച്ചകൾ ഒന്നും ഉണ്ടാവാറില്ല. കൂടുതലും കൊച്ചുമക്കളുടെ വിശേഷങ്ങളാണ് പറയാറുള്ളത് എന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46990/now-mallika-sukumaran-is-talking-about-her-sons-love-for-vehicles)