'പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...' ആരോ​ഗ്യപുരോ​ഗതി വിവരിച്ചു കൊണ്ട് വിഷ്ണു രം​ഗത്ത്

'പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...' ആരോ​ഗ്യപുരോ​ഗതി വിവരിച്ചു കൊണ്ട് വിഷ്ണു രം​ഗത്ത്
2022-06-03T19:43:00 | By Vyshnavy Rajan

താനും ദിവസങ്ങൾക്ക് മുമ്പാണ് ഷൂട്ടിംഗിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റത്. വൈപ്പിനിൽ ഷൂട്ടിംഗിനിടെ താരത്തിന് കൈയിൽ പൊള്ളലേൽക്കുക ആയിരുന്നു. പിന്നാലെ താരത്തിന്റെ ആരോ​ഗ്യം സംബന്ധിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയ പേജുകളിൽ വന്നിരുന്നു.

ഇപ്പോഴിതാ തന്റെ നിലവിലെ ആരോ​ഗ്യപുരോ​ഗതി വിവരിച്ചു കൊണ്ട് വിഷ്ണു തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. തനിക്ക് പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടെന്ന് കുറിച്ചു കൊണ്ടാണ് വിഷ്ണു എത്തിയിരിക്കുന്നത്.

'വെടിക്കെട്ട്' സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് കൈകൾക്ക് പൊള്ളലേറ്റുവെന്നും. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിഷ്ണു പറയുന്നു. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും വിഷ്ണു വ്യക്തമാക്കി.

വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ

"SAY NO TO PLASTIC"

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...!!

പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.

"വെടിക്കെട്ട് " സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..എല്ലാവരോടും സ്നേഹം.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് വെടിക്കെട്ട് (Vedikettu).

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നു. പിന്നാലെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വിഷ്ണുവിന് പൊള്ളലേറ്റത്.

Content Highlight: 'No need for plastic surgery ...' Vishnu Ram Gat narrated the story of Aro Gyapuro

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup