---
title: "ഈ ചിത്രത്തിൽ കാണുന്ന മലയാളികളുടെ പ്രിയ താരസഹോദരിമാരെ മനസ്സിലായോ?"
english_title: "Do you understand the beloved star sisters of Malayalees seen in this photo?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46982/do-you-understand-the-beloved-star-sisters-of-malayalees-seen-in-this-photo"
published_at: "2022-06-03T19:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a1348631fe_viral.jpg"
keywords: []
---

# ഈ ചിത്രത്തിൽ കാണുന്ന മലയാളികളുടെ പ്രിയ താരസഹോദരിമാരെ മനസ്സിലായോ?

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. പ്രത്യേകിച്ചും മലയാളികൾക്ക് താരങ്ങൾ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. പ്രത്യേകിച്ചും മലയാളികൾക്ക് താരങ്ങൾ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്.

വളരെ പെട്ടെന്നാണ് താരങ്ങളുടെ വിശേഷങ്ങൾ ശ്രദ്ധനേടാറുള്ളത്. ബാല്യകാല ചിത്രങ്ങൾക്ക് മികച്ച പ്രതികരണവും ലഭിക്കാറുണ്ട്.

ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ കവരുന്നത്. ഈ ചിത്രത്തിൽ കാണുന്ന സഹോദരിമാരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുമോ? റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഒരു ഗായിക ഇതിലുണ്ട്.

പ്രശസ്ത ഗായിക അമൃത സുരേഷ് സഹോദരി അഭിരാമി സുരേഷ് എന്നിവരാണ് ചിത്രത്തിൽ. ഫാഷൻ ലോകത്തും മോഡലിംഗിലും ഇരുവരും സജീവം.

അച്ഛൻ സുരേഷിൻ്റെ കൈകളിൽ ഇരിക്കുന്ന മക്കളെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുക. ചിത്രം ഇപ്പോൾ വൈറലാവുകയാണ്.

അമൃത തന്നെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. അവന്തിക എന്ന് പേരുള്ള ഒരു മകളുണ്ട് താരത്തിന്. നിരവധി പേർ ചിത്രങ്ങൾക്ക് കമൻറ് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46982/do-you-understand-the-beloved-star-sisters-of-malayalees-seen-in-this-photo)