---
title: "മീശയിലെ ഒരു നര  കടിച്ചെടുക്കാനായി ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു; താരം പറയുന്നു   "
english_title: "Sona Nair's new interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46942/sona-nairs-new-interview-goes-viral"
published_at: "2022-06-03T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299d9d30a22a_sona.jpg"
keywords: []
---

# മീശയിലെ ഒരു നര  കടിച്ചെടുക്കാനായി ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു; താരം പറയുന്നു   

> **Lead Summary:** മലയാളി പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു കണ്ട ചിത്രമായിരുന്നു നരന്‍. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂര്‍. മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിലെ വേലായുധന്‍ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

## Article Content

മലയാളി പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു കണ്ട ചിത്രമായിരുന്നു നരന്‍. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂര്‍. മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിലെ വേലായുധന്‍ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

നടി സോനാ നായരും ഇതില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചു. കുന്നുമ്മല്‍ ശാന്ത എന്ന നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റിയിട്ടുണ്ട് എന്ന് പറയുകയാണ് സോന ഇപ്പോള്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരംപറഞ്ഞത് .

വേലായുധന്‍ ഉറങ്ങിക്കിടക്കുന്നത് കാണുമ്പോള്‍ അതാസ്വദിക്കുന്ന ശാന്ത മീശയിലെ ഒരു നര കാണുകയും അത് കടിച്ചെടുക്കാനായി ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യണ്ടെന്ന് കരുതി പിന്‍മാറുന്നൊരു സീനുണ്ടായിരുന്നു.

ഭാവന അവതരിപ്പിച്ച ലീല എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടൊരു സീനുണ്ടായിരുന്നു. അതും കട്ട് ചെയ്തിരുന്നു. വേലായുധനെക്കുറിച്ച് നല്ലത് പറഞ്ഞ് കൊടുക്കുന്ന രംഗമായിരുന്നു അത്.

ആ രംഗങ്ങള്‍ വെട്ടിമാറ്റിയത് വലിയ നഷ്ടബോധമാണ് തോന്നിയതെന്നും സോന പറഞ്ഞു. ശാന്തയുടെ പോസിറ്റിവിറ്റി കാണിക്കുന്ന രംഗമായിരുന്നു ആദ്യത്തെത്. സിനിമ ഇറങ്ങുന്നതിനു മുമ്പ് ഈ രംഗങ്ങളെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ നിന്റെ രംഗങ്ങള്‍ ഒന്നുമില്ലല്ലോ എന്നായിരുന്നു കണ്ടപ്പോള്‍ അവര്‍ മറുപടി പറഞ്ഞത്. അതില്‍ സങ്കടം ഉണ്ട് എന്ന് സോന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46942/sona-nairs-new-interview-goes-viral)