---
title: "ആരാധകരുടെ വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ഫോട്ടോ പങ്കുവെച്ച് അമിതാഭ് ബച്ചൻ"
english_title: "Amitabh Bachchan thanks fans for their wedding anniversary greetings and shares a photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46926/amitabh-bachchan-thanks-fans-for-their-wedding-anniversary-greetings-and-shares-a-photo"
published_at: "2022-06-03T14:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299cd64c6932_amithabachan.jpg"
keywords: []
---

# ആരാധകരുടെ വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ഫോട്ടോ പങ്കുവെച്ച് അമിതാഭ് ബച്ചൻ

> **Lead Summary:** അമിതാ ബച്ചന്റെയും ജയാ ബച്ചന്റെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമായ താരമാണ് അമിതാഭ് ബച്ചൻ. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് ആശംസകളുമായി അമിതാഭ് ബച്ചന്റെ സാമൂഹ്യ മാധ്യമ പേജുകളില്‍ കമന്റു ചെയ്യുന്നത്.

## Article Content

അമിതാ ബച്ചന്റെയും ജയാ ബച്ചന്റെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമായ താരമാണ് അമിതാഭ് ബച്ചൻ. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് ആശംസകളുമായി അമിതാഭ് ബച്ചന്റെ സാമൂഹ്യ മാധ്യമ പേജുകളില്‍ കമന്റു ചെയ്യുന്നത്.

എല്ലാവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ (Amitabh Bachchan). ഞങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ ആശംസയും സ്‍നേഹവും അറിയിച്ചവര്‍ക്ക് നന്ദി പറയേണ്ടതുണ്ട്.

**

എല്ലാവര്‍ക്കും മറുപടിയയ്‍ക്കാനാകില്ല. ഇത് മറുപടിയായി കണക്കാക്കണം എന്ന് പറഞ്ഞ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ്.

[https://www.facebook.com/photo.php?fbid=581786699981727&set=a.280263453467388&type=3**](https://www.facebook.com/photo.php?fbid=581786699981727&set=a.280263453467388&type=3)

### Related Links & Sources
- [Original Story Source](https://moviemax.in/news/46926/amitabh-bachchan-thanks-fans-for-their-wedding-anniversary-greetings-and-shares-a-photo)