---
title: "പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ശരിക്കും ഇഷ്ടമാണ്; മനസ്സ് തുറന്ന്  ഗായത്രി സുരേഷ്"
english_title: "I really like Pranav Mohanlal; Gayatri Suresh with an open mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46884/i-really-like-pranav-mohanlal-gayatri-suresh-with-an-open-mind"
published_at: "2022-06-03T11:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299a606bc229_gayatri.jpg"
keywords: []
---

# പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ശരിക്കും ഇഷ്ടമാണ്; മനസ്സ് തുറന്ന്  ഗായത്രി സുരേഷ്

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ് . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമായി കേള്‍ക്കുന്ന പേരാണ് ഗായത്രി സുരേഷിന്റേത്. മലയാള സിനിമയില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ താരവും ഗായത്രി ആയിരിക്കും. ഇപ്പോഴിതാ മറ്റൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ഗായത്രി.

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ് . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമായി കേള്‍ക്കുന്ന പേരാണ് ഗായത്രി സുരേഷിന്റേത്. മലയാള സിനിമയില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ താരവും ഗായത്രി ആയിരിക്കും. ഇപ്പോഴിതാ മറ്റൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ഗായത്രി.

നടി ആലിയ ഭട്ട് അഭിമുഖങ്ങളില്‍ റണ്‍ബീറിനെ ഇഷ്ടമാണെന്ന് പറയുമായിരുന്നെന്നും പിന്നെ എന്തുകൊണ്ട് തന്റെ ഇഷ്ടം തനിക്കും പറഞ്ഞുകൂടായെന്നും ഗായത്രി ചോദിക്കുന്നു. ‘പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ശരിക്കും ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ട്.

പക്ഷെ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ബോളിവുഡില്‍ ആലിയ ഭട്ട് പല അഭിമുഖങ്ങളിലും രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും തോന്നി, എന്റെ ഇഷ്ടം ഞാനും തുറന്ന് പറഞ്ഞാല്‍ എന്താ എന്ന്. പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ അത് ട്രോളായി.’ ‘കോളേജ് കാലത്ത് എനിക്കൊരു സീരിയസ് പ്രണയം ഉണ്ടായിരുന്നു.

എന്നാല്‍ രണ്ടാളുടെയും ഇടയില്‍ ഒരു പവര്‍ ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. പിന്നെ അയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നെന്ന് പറയാം.’ ‘അത് പോയതോടെ കുറച്ച് കാലം ഞാന്‍ ഡിപ്രഷനിലായി. അതില്‍ നിന്നും ഞാന്‍ സ്വയം പുറത്ത് കടക്കുകയായിരുന്നു.

പിന്നീടും അയാളെ കണ്ടിട്ടുണ്ട്. സൗഹൃദത്തോടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അയാള്‍ക്ക് എന്നെ ഫെയ്‌സ് ചെയ്യാന്‍ മിടയായിരുന്നു.’ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഗായത്രി പറഞ്ഞു. മാഹിയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം.

സുരേഷ് കുറ്റ്യാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. അനീഷ് ജി മേനോന്‍, ഗായത്രി സുരേഷ്, സിദ്ദിഖ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കലിംഗ ശശി, സുനില്‍ സുഖദ, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/46884/i-really-like-pranav-mohanlal-gayatri-suresh-with-an-open-mind)