---
title: " അഞ്ചു മിനിറ്റിനുള്ളില്‍ നിമിഷയും ഞാനും തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി; അനു സിത്താര"
english_title: "Within five minutes the moment and I began to walk with our hands on our shoulders; Anu Sithara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46754/within-five-minutes-the-moment-and-i-began-to-walk-with-our-hands-on-our-shoulders-anu-sithara"
published_at: "2022-06-02T16:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629896d8e5614_ANU SITHARA.jpg"
keywords: []
---

#  അഞ്ചു മിനിറ്റിനുള്ളില്‍ നിമിഷയും ഞാനും തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി; അനു സിത്താര

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനു സിത്താര . നല്ല നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരം കൂടിയാണ് . പൊട്ടാസ് ബോംബിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട താരമാണ് അനു സിത്താര. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ലഭിച്ചതോടെ അനുവിന്റെ കരിയറും മാറിമറിഞ്ഞു.

## Article Content

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനു സിത്താര . നല്ല നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരം കൂടിയാണ് . പൊട്ടാസ് ബോംബിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട താരമാണ് അനു സിത്താര. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ലഭിച്ചതോടെ അനുവിന്റെ കരിയറും മാറിമറിഞ്ഞു.

ഇന്ന് ആരാധകരുടെ പ്രിയനായികയാണ് അനു സിത്താര. ഇപ്പോഴിത നിമിഷ സജയനുമായി വേഗം സൗഹൃദത്തിലായതിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. ‘എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ. ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ലൊക്കേഷനില്‍ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍.

കുറച്ചുനാള്‍ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ ഒരാള്‍ എന്റെ സുഹൃത്താണെന്നു തോന്നുകയുള്ളൂ. കണ്ട അഞ്ചു മിനിറ്റിനുള്ളില്‍ നിമിഷയും ഞാനും തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി. സംവിധായകന്‍ മധുപാല്‍ സര്‍ ഇതുകണ്ട് ‘ഇവരിത്ര വേഗം കൂട്ടായോ’ എന്ന് ചോദിക്കുകയും ചെയ്തു.’

‘ഞങ്ങള്‍ രണ്ടും വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്നവരാണ്. മുംബൈയില്‍ വളര്‍ന്ന, സ്വയം പര്യാപ്തതയുള്ള ഒരാളാണ് നിമിഷ. ഞാന്‍ വയനാട്ടില്‍. എല്ലാ കാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളര്‍ന്നു. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യുന്ന ആളല്ല ഞാന്‍.’

‘നിമിഷ എന്നെ അത്ഭുതപ്പെടുത്തുന്നത് അവളുടെ സിനിമകള്‍ കൊണ്ടാണ്. തുടര്‍ച്ചയായി നൈറ്റ് ഷൂട്ടൊക്കെ വരുമ്പോള്‍ എനിക്ക് മടുക്കും. പക്ഷേ, എത്ര വൈകി ഷൂട്ടു കഴിഞ്ഞാലും അവള്‍ക്ക് എനര്‍ജി ബാക്കിയാണ്. ആ കഷ്ടപ്പാടിനു കിട്ടുന്ന റിസല്‍റ്റാണ് അവളുടെ സിനിമകള്‍. നിമിഷ വന്നു കഴിഞ്ഞാല്‍ ഒരു തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ പോയാലും അതില്‍ ഒരു രസം ഉണ്ട്’  അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46754/within-five-minutes-the-moment-and-i-began-to-walk-with-our-hands-on-our-shoulders-anu-sithara)