---
title: "ആദ്യ നാളുകളിൽ താനും ലിംഗവിവേചനം നേരിട്ടിട്ടുണ്ട്; അനന്യ പാണ്ഡെ "
english_title: "In the early days, he also faced gender discrimination; Ananya Pandey"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46668/in-the-early-days-he-also-faced-gender-discrimination-ananya-pandey"
published_at: "2022-06-02T11:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298587d99a10_ananya pande.jpg"
keywords: []
---

# ആദ്യ നാളുകളിൽ താനും ലിംഗവിവേചനം നേരിട്ടിട്ടുണ്ട്; അനന്യ പാണ്ഡെ 

> **Lead Summary:** കരൺ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയ താരമാണ് അനന്യ പാണ്ഡെ. ഇന്ന് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അനന്യ പാണ്ഡേ. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ ആകർഷിക്കാൻ അനന്യക്ക് കഴിഞ്ഞു. 

## Article Content

കരൺ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയ താരമാണ് അനന്യ പാണ്ഡെ. ഇന്ന് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അനന്യ പാണ്ഡേ. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ ആകർഷിക്കാൻ അനന്യക്ക് കഴിഞ്ഞു. 

അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ഏറെ ചർച്ചയാവുന്നത്. തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ താനും ലിംഗവിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനന്യ വ്യക്തമാക്കിയത്. രൺവീർ ഷോയിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

> "എന്നോട് ആരും ഒന്നും വാഗ്ദാനം ചെയ്യുകയോ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് എപ്പോഴും ഒരു നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എങ്ങനെ ആകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ അത് എളുപ്പം ആകില്ലെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു." താരം വ്യക്തമാക്കി.

> "ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, ആളുകൾ 'നിങ്ങൾ ഇത് ശരിയാക്കണം, ഇത് ശരിയാക്കണം, എന്നൊക്കെ പറയുമായിരുന്നു. മാറിടത്തിന്റെ വലിപ്പം കൂട്ടുക അല്ലെങ്കിൽ നിങ്ങളുടെ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തുക' എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.

വളരെ കാഷ്വൽ ആയാണ് അവർ അത് പറഞ്ഞിരുന്നത്. എന്നാൽ നേരിട്ട് ആയിരിക്കില്ല ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ പറയുന്നത് എന്താണെന്ന് മനസിലാക്കാനും കഴിയില്ലായിരുന്നു. കുറച്ചുകൂടി ഭക്ഷണം കഴിക്കാനും വണ്ണം വെക്കാനുമെല്ലാം അവർ തന്നോട് പറഞ്ഞിരുന്നതായി താരം കൂട്ടിച്ചേർത്തു.

ആളുകളുടെ ഈ നിർദ്ദേശങ്ങൾ എല്ലാം കേട്ട് താൻ തകർന്നുപോയിട്ടുണ്ടെന്നും മറ്റുള്ളവർ ശെരിക്കും ഇതൊക്കെയാണോ ശ്രദ്ധിക്കുന്നതെന്നും തന്റെ അരക്കെട്ടിന്റെ വലിപ്പത്തിനെയോ നെഞ്ചിന്റെ വലിപ്പത്തിനെയോ കാളും പരമപ്രധാനമായ യാതൊന്നും ഇല്ലേ എന്നും തോന്നിയിട്ടുള്ളതാണ് അനന്യ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46668/in-the-early-days-he-also-faced-gender-discrimination-ananya-pandey)