---
title: "സമ്പത്തിനെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച്  മൈഥിലി"
english_title: "Mythili about the moment she first saw the sambath"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46658/mythili-about-the-moment-she-first-saw-the-sambath"
published_at: "2022-06-02T11:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629852f3eea88_maidhili.jpg"
keywords: []
---

# സമ്പത്തിനെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച്  മൈഥിലി

> **Lead Summary:** നിരവധി സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് മൈഥിലി നേടിയത്. എന്നാല്‍ കുറച്ചു നാളായി അഭിനയലോകത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു മൈഥിലി. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല താരം. പിന്നാലെ മൈഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. വലിയ ആഘോഷത്തോട് കൂടി ആയിരുന്നു വിവാഹം നടത്തിയത്.

## Article Content

നിരവധി സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് മൈഥിലി നേടിയത്. എന്നാല്‍ കുറച്ചു നാളായി അഭിനയലോകത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു മൈഥിലി. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല താരം. പിന്നാലെ മൈഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. വലിയ ആഘോഷത്തോട് കൂടി ആയിരുന്നു വിവാഹം നടത്തിയത്.

കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹം. താരത്തിന്റെ സുഹൃത്ത് സമ്പത്തിനെ ആണ് മൈഥിലി വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇപ്പോഴിതാ സമ്പത്തിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ആ ബന്ധം പ്രണയത്തിലേക്ക് എത്തിയതിനെക്കുറിച്ചും ആണ് മൈഥിലി പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു നടി പറഞ്ഞത്.

സമ്പത്തും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് ആ ബന്ധം പ്രണയത്തിലേക്ക് എത്തിയത്. ആ നിമിഷം തന്നെ തീരുമാനിച്ചു ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ടു കളയില്ലെന്ന്, മൈഥിലി പറഞ്ഞു. അതേസമയം താന്‍ ആദ്യമായി സമ്പത്തിനെ കണ്ടത് മരത്തിനുമുകളില്‍ നിന്നാണെന്നും നടി വെളിപ്പെടുത്തി.

നഗര തിരക്കുകളില്‍ നിന്നും മാറി ജീവിക്കാന്‍ കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് കൊടൈക്കനാലിലേക്ക് രണ്ട് വര്‍ഷം മുന്‍പ് പോയത്. അവിടുത്തെ മുന്‍സിഫ് ലോയര്‍ ഞങ്ങളുടെ മെന്റര്‍ കൂടിയാണ്.

ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ തോട്ടത്തില്‍ ട്രീഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്ന് കയറി വേണം അവിടെ എത്താന്‍. ചെന്നപ്പോള്‍ അതാ സുന്ദരനായൊരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈിലി പറയുന്നു.

പ്രണയം ആദ്യം പറഞ്ഞത് സമ്പത്താണ്. പിന്നെ സംസാരിച്ചു പരസ്പരം ഇഷ്ടമയി. ഈ ബന്ധത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ പൂര്‍ണ്ണ സമ്മതമായിരുന്നു. സമ്പത്തിനെ ആദ്യം കണ്ടപ്പോള്‍ തന്നെ ഇങ്ങനെ ഒരാളെ മോള്‍ക്ക് കിട്ടണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെന്ന് മൈഥിലി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46658/mythili-about-the-moment-she-first-saw-the-sambath)