---
title: "ഷൂട്ടിംഗിനിടെ അപകടം; വിഷ്ണുവിന് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍"
english_title: "Doctors say Vishnu urgently needs surgery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46645/doctors-say-vishnu-urgently-needs-surgery"
published_at: "2022-06-02T10:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62984af5df8b2_VISHNU.jpg"
keywords: []
---

# ഷൂട്ടിംഗിനിടെ അപകടം; വിഷ്ണുവിന് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

> **Lead Summary:** നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിംഗിനിടെ അപകടം. ഷൂട്ടിംഗിനിടെ തിളച്ച എണ്ണ കൈയിലേക്ക് മറിയുകയായിരുന്നു. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.

## Article Content

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിംഗിനിടെ അപകടം. ഷൂട്ടിംഗിനിടെ തിളച്ച എണ്ണ കൈയിലേക്ക് മറിയുകയായിരുന്നു. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.

വിഷ്ണുവിന് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടന് പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു അപകടം സംഭവിച്ചത്. ആദ്യം വൈപ്പിനിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്.

ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും ബിബിനും വിഷ്ണുവും ചേര്‍ന്നാണ്. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/46645/doctors-say-vishnu-urgently-needs-surgery)