---
title: "റെയിൽവേ ഉദ്യോ​ഗസ്ഥന്റെ ടേബിളിൽ പത്തി വിടർത്തി ഒരു മൂർഖൻ പാമ്പ്; ഫോട്ടോ വൈറലാകുന്നു "
english_title: "A cobra snake at the railway station officer's table; Photo goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46638/a-cobra-snake-at-the-railway-station-officers-table-photo-goes-viral"
published_at: "2022-06-02T10:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298482b04268_VIRal.jpg"
keywords: []
---

# റെയിൽവേ ഉദ്യോ​ഗസ്ഥന്റെ ടേബിളിൽ പത്തി വിടർത്തി ഒരു മൂർഖൻ പാമ്പ്; ഫോട്ടോ വൈറലാകുന്നു 

> **Lead Summary:** കോട്ടഡിവിഷനിലെ ഒരു റെയിൽവേ പാനൽ റൂമിൽ ക്ഷണിക്കപ്പെടാതെ എത്തിയ ഒരു അതിഥിയെ കണ്ട് ഉദ്യോ​ഗസ്ഥരും ജനങ്ങളും ഞെട്ടി. ഡൽഹി-മുംബൈ റെയിൽറോഡിലെ കോട്ട ഡിവിഷനിലെ റാവ്ത റോഡ് സ്റ്റേഷനിലെ സിഗ്നൽ പാനലിൽ പുലർച്ചെ 5 മണിയോടെ കണ്ടെത്തിയത് ആറടിനീളമുള്ള ഒരു മൂർഖനെയാണ്.

## Article Content

കോട്ടഡിവിഷനിലെ ഒരു റെയിൽവേ പാനൽ റൂമിൽ ക്ഷണിക്കപ്പെടാതെ എത്തിയ ഒരു അതിഥിയെ കണ്ട് ഉദ്യോ​ഗസ്ഥരും ജനങ്ങളും ഞെട്ടി. ഡൽഹി-മുംബൈ റെയിൽറോഡിലെ കോട്ട ഡിവിഷനിലെ റാവ്ത റോഡ് സ്റ്റേഷനിലെ സിഗ്നൽ പാനലിൽ പുലർച്ചെ 5 മണിയോടെ കണ്ടെത്തിയത് ആറടിനീളമുള്ള ഒരു മൂർഖനെയാണ്.

ഇതിന്റെ ചിത്രമടങ്ങിയ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ ആളുകളെല്ലാം അന്തംവിട്ടിരിക്കയാണ്. സാധാരണയായി പാമ്പുകളെ കണ്ടാൽ തന്നെ ആളുകൾ ഭയപ്പെടും അല്ലേ? അപ്പോൾ ഇത്രയും വലിയൊരു മൂർഖനെ കണ്ടാലോ, എന്തായാലും പേടിക്കും. എന്നാൽ, ഈ റെയിൽവേ ഉദ്യോ​ഗസ്ഥൻ ശാന്തനായി പാനൽ മുറിയിലിരിക്കുന്നത് കാണാം.

വളരെ പെട്ടെന്നാണ് ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയത്. അതോടെ ആളുകൾ രസകരമായ കമന്റുകളുമായി എത്തി എന്ന് പ്രത്യേകം പറയേണ്ടല്ലോ.

'പുതിയ ഒരു റെയിൽവേ ഉദ്യോ​ഗസ്ഥൻ' എന്നാണ് ട്വീറ്റ് റീട്വീറ്റ് ചെയ്‍തുകൊണ്ട് ഒരാൾ കുറിച്ചത്. എന്തായാലും മൂർഖന്റെ വരവ് ഇവിടെ ജോലികളെയൊന്നും ബാധിച്ചിട്ടില്ല. ദിവസേന നിരവധിക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനാണിത്. പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46638/a-cobra-snake-at-the-railway-station-officers-table-photo-goes-viral)