---
title: "ഷൂട്ടിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു"
english_title: "Actor Vishnu Unnikrishnan was burnt during the shoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46575/actor-vishnu-unnikrishnan-was-burnt-during-the-shoot"
published_at: "2022-06-01T23:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6297a44584566_VISHNU.jpg"
keywords: []
---

# ഷൂട്ടിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

> **Lead Summary:** നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. വൈപ്പിനിൽ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൈയിൽ പൊള്ളലേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. വൈപ്പിനിൽ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൈയിൽ പൊള്ളലേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വെടിക്കെട്ട് സിനിമാ ഷൂട്ടിനിടെയാണ് പരിക്ക്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് വെടിക്കെട്ട് (Vedikettu). സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നു. പിന്നാലെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വിഷ്ണുവിന് പൊള്ളലേറ്റത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46575/actor-vishnu-unnikrishnan-was-burnt-during-the-shoot)