---
title: "തൻറെ ആരാധികയോടൊപ്പം പ്രണവ് മോഹൻലാൽ;  വീഡിയോ വൈറൽ "
english_title: "The video of Pranav Mohanlal standing with his admirer is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/46555/the-video-of-pranav-mohanlal-standing-with-his-admirer-is-going-viral"
published_at: "2022-06-01T20:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629780853674e_PRANAV MOHANLAL.jpg"
keywords: []
---

# തൻറെ ആരാധികയോടൊപ്പം പ്രണവ് മോഹൻലാൽ;  വീഡിയോ വൈറൽ 

> **Lead Summary:** പ്രണവ് മോഹൻലാലിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. താരം നായകനായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് ഹൃദയം. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. കേരള സംസ്ഥാന പുരസ്കാരം നിർണയത്തിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയത് ഹൃദയമായിരുന്നു.

## Article Content

പ്രണവ് മോഹൻലാലിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. താരം നായകനായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് ഹൃദയം. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. കേരള സംസ്ഥാന പുരസ്കാരം നിർണയത്തിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയത് ഹൃദയമായിരുന്നു.

ഇതിലെ ഗാനങ്ങളെല്ലാം ഹിറ്റുകൾ ആവുകയും ചെയ്തു. പ്രണവ് മോഹൻലാലിൻറെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു പുതിയ വീഡിയോ ആണ്.

തൻറെ ആരാധികയോടൊപ്പം നിൽക്കുന്ന പ്രണവ് ആണ് വീഡിയോയിൽ ഉള്ളത്. പ്രണവിനെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട സന്തോഷത്തിൽ ഫോട്ടോ എടുക്കുകയും പരിചയപ്പെടുകയും ചെയ്യുകയാണ് ആരാധിക.

ആരാധികയുടെ ഈ ആവശ്യങ്ങൾക്ക് പ്രണവ് സമ്മതിക്കുന്നുമുണ്ട്. എത്ര എളിമയുള്ള മനുഷ്യൻ എന്നാണ് വീഡിയോ കണ്ടു ആരാധകർ പറയുന്നത്.

യാതൊരുവിധ താര ജാഡയും ഇല്ലാതെയാണ് പ്രണവ് ആരാധികയോട് സംവദിക്കുന്നത് എന്നതും ശ്രദ്ധേയം. എന്തായാലും സാമൂഹ്യമാധ്യമങ്ങളും ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46555/the-video-of-pranav-mohanlal-standing-with-his-admirer-is-going-viral)