---
title: "രാംചരണോടൊപ്പം  സ്വകാര്യമായി അത് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ട്; വെളിപ്പെടുത്തലുമായി നടി"
english_title: "He wants to do it privately with Ramcharan; MANUSHI"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46548/he-wants-to-do-it-privately-with-ramcharan-manushi"
published_at: "2022-06-01T20:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62977bf22ea10_MANUSHI.jpg"
keywords: []
---

# രാംചരണോടൊപ്പം  സ്വകാര്യമായി അത് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ട്; വെളിപ്പെടുത്തലുമായി നടി

> **Lead Summary:** രാംചരൺ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ഒടുവിലത്തെ ചിത്രമാണ് ആർ ആർ ആർ. അദ്ദേഹത്തിനൊപ്പം ജൂനിയർ എൻടിആർ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്തിരുന്നു. രാജമൗലി ആണ് ചിത്രം സംവിധാനം ചെയ്തത്.

## Article Content

രാംചരൺ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ഒടുവിലത്തെ ചിത്രമാണ് ആർ ആർ ആർ. അദ്ദേഹത്തിനൊപ്പം ജൂനിയർ എൻടിആർ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്തിരുന്നു. രാജമൗലി ആണ് ചിത്രം സംവിധാനം ചെയ്തത്.

ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയി മാറുകയും ചെയ്തു. മുൻ ലോക സുന്ദരിയാണ് മാനുഷി ചില്ലർ. 2017 ലെ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയത് മാനുഷി ആണ്. സമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറാൻ ഒരുങ്ങുകയാണ് താരം. ഈ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മാനുഷി പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധനേടുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖം ആയിരുന്നു ഇത്. അവതാരകയുടെ ഒരു ചോദ്യത്തിനാണ് മാനുഷി മറുപടി നൽകിയത്.

ഏതെങ്കിലും ഒരു നടനുമായി ഡേറ്റിംഗിന് പോകണമെന്നു തോന്നിയാൽ അത് ആരായിരിക്കും എന്നായിരുന്നു ചോദ്യം. ആ ഡേറ്റ് എന്തായിരിക്കുമെന്ന ചോദ്യവുമുണ്ട്. മാനുഷി ചില്ലർ തിരഞ്ഞെടുത്ത നടൻ രാം ചരൺ ആണ്.

രാംചരണെ കാണുവാൻ ഒരുപാട് ഇഷ്ടപ്പെടുന്നു എന്ന് താരം പറഞ്ഞു. പക്ഷേ അദ്ദേഹം വിവാഹിതൻ ആയി പോയി. താരം കൂട്ടിച്ചേർത്തു. ചിത്രത്തിന് പോയശേഷം ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നതാണ് തൻറെ ഡേറ്റ് എന്നും മാനുഷി പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരിക്കൽ  അഭിനയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയും മാനുഷി പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46548/he-wants-to-do-it-privately-with-ramcharan-manushi)